തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ 17 കാരനാണ് രോഗം സ്ഥിരീകരിച്ചത്.
വിദ്യാർഥിയുടെ അമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കുട്ടിയും പരിശോധനയ്ക്ക് വിധേയനായത്. രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണ് ഈ വിദ്യാർഥി പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് ഇതുവരെ കിം പരിക്ഷ എഴുതിയ അഞ്ച് വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.