‘മിറല്‍’ 11 ന് തിയറ്ററുകളില്‍

0
79

ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് ആക്സസ് ഫിലിം ഫാക്റ്ററി. മിറല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം നവംബര്‍ 11 ന് കേരത്തില്‍ പ്രദര്‍ശനത്തിന് എത്തും.

ഒരു ഇടവേളയ്ക്കു ശേഷം ഭരത് നായകനാവുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ ആണ് നായിക. എം ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കെ എസ് രവികുമാര്‍, മീര കൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്സസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ജി ഡില്ലി ബാബു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിർവ്വഹിക്കുന്നു. സംഗീതം പ്രസാദ് എസ് എന്‍, എഡിറ്റർ കലൈവാനന്‍ ആര്‍, കലാസംവിധാനം മണികണ്ഠന്‍ ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ എം, വസ്ത്രാലങ്കാരം ശ്രീദേവി ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം എം മുഹമ്മദ് സുബൈര്‍, മേക്കപ്പ് വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് സേതുരാമലിംഗം, സ്റ്റില്‍സ് ഇ രാജേന്ദ്രന്‍. അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലെമിംഗോ ബ്ലൂസ് ആണ് മിറൽ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. പി ആർ ഒ- എ എസ് ദിനേശ്. അതേസമയം മിറല്‍ കൂടാതെ മറ്റു ചില ചിത്രങ്ങളും ഭരതിന്‍റേതായി പുറത്തുവരാനുണ്ട്. ഷങ്കറിന്‍റെ ബോയ്സ് എന്ന ചിത്രത്തിലൂടെ 2003 ലാണ് ഭരത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here