സഞ്ജുവിനും തിലക് വര്‍മയ്ക്കും അര്‍ധ സെഞ്ചുറി;

0
58

ചെന്നൈ: ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ എ ഭേദപ്പെട്ട സ്‌കോറിലേക്ക്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 38 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിട്ടുണ്ട്. രജന്‍ഗദ് ബാവ (1), ഋഷി ധവാന്‍ (16) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (54) തിലക് വര്‍മ (50) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി പുറത്തായി. ന്യൂസിലന്‍ഡിന് വേണ്ടി മാത്യൂ ഫിഷര്‍ രണ്ട് വിക്കറ്റ് നേടി.

ഇരുവര്‍ക്കും പുറമെ അഭിമന്യൂ ഈശ്വരന്‍ (39), രാഹുല്‍ ത്രിപാഠി (18), കെ എസ് ഭരത് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു- ത്രിപാഠി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. എട്ട് ബൗണ്ടറികള്‍ നേടിയ അഭിമന്യൂവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ത്രിപാഠിയും മടങ്ങി. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- തിലക് സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here