ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം: രണ്ട് പേർ മരിച്ചു

0
67

ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത് . അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രഥമിക നിഗമനം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here