കോട്ടയം: ദിലീപ് പ്രതിയായ കേസിലെ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തുമ്പോഴാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ നടിയുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നേരത്തെ നടിയെ അപമാനിച്ച് സംസാരിച്ച സംഭവത്തില്‍ പിസി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ന് മറിച്ചാണ് പ്രതികരിച്ചത്. ഇഷ്യു ഉണ്ടായതിനാല്‍ നടിക്ക് പൊതുമേഖലയില്‍ ലാഭം മാത്രമാണ് കിട്ടിയതെന്നു പിസി ജോര്‍ജ് പറയുന്നു. മോശം പരാമര്‍ശം നടത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പിസി ജോര്‍ജ് ദേഷ്യപ്പെടുകയും ചെയ്തു….
അനാവശ്യമായ പ്രതികരണത്തില്‍ നേരത്തെയും വിവാദത്തില്‍പ്പെട്ട വ്യക്തിയാണ് പിസി ജോര്‍ജ്. കന്യാസ്ത്രീകള്‍, ആക്രമിക്കപ്പെട്ട നടി, മന്ത്രി വീണ ജോര്‍ജ് തുടങ്ങി പലരുമായി ബന്ധപ്പെട്ട പിസി ജോര്‍ജിന്റെ പ്രതികരണങ്ങളും വിവാദമായിരുന്നു. പല സംഭവത്തിലും പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹം നടിക്കെതിരെ മോശമായിട്ടാണ് സംസാരിച്ചത്.
നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ പൊതു മേഖലയില്‍ ലാഭം മാത്രമാണ് ഉണ്ടായതെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് ദേഷ്യപ്പെട്ടു.