മലപ്പുറം: രാമായണ ക്വിസ് മത്സരത്തിൽ ഒന്നാമതെത്തി മലപ്പുറം ആതവനാട് മർക്കസ് കാമ്പസിലെ മുഹമ്മദ് ജാഫറും മുഹമ്മദ് ബാസിത്തും. കർക്കടക മാസത്തോടനുബന്ധിച്ച് ഡി സി ബുക്സ് നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിൽ ആണ് ഇരുവരും മിന്നുന്ന വിജയം കരസ്ഥമാക്കിയത്.സംസ്ഥാനതലത്തിൽ നടത്തിയ രാമായണ പ്രശ്നോത്തരി മത്സരത്തിലാണ് ആതവനാട് മർകസ് അവസാനവർഷ വാഫി വിദ്യാർഥികളായ മുഹമ്മദ് ജാബിർ, മുഹമ്മദ് ബാസിത് എന്നിവർ മികച്ച സ്ഥാനം നേടിയത്.
ആയിരത്തിലേറെ പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാ മതഗ്രന്ഥങ്ങളും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചുമാണ് പഠിപ്പിക്കുന്നതെന്ന് ഇരുവരും പറയുന്നു. എം ടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ വായിച്ചുതുടങ്ങിയതോടെയാണ് പുരാണകൃതികളിലേക്ക് തിരിഞ്ഞത്. രാമായണത്തിൽ പ്രതിപാദിക്കുന്ന സഹോദര സ്നേഹം മഹത്തരമാണ്.