എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയിൽ നിന്ന് പിന്മാറില്ലെന്ന് സ്വപ്ന സുരേഷ്.

0
62

പാലക്കാട് • എല്ലാ പൊലീസ് സ്റ്റേഷനിലും കേസെടുത്താലും രഹസ്യമൊഴിയിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ്. രഹസ്യമൊഴിയിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. പിന്മാറണമെങ്കിൽ കൊല്ലണം. താൻ ജയിലിൽ കിടന്ന കാലത്ത് തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും തമ്മിൽ പല കാര്യങ്ങളും ചർച്ച ചെയ്തു. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയുടെ കാര്യങ്ങൾ വേണ്ട സമയത്ത് ഓർമിപ്പിച്ചു നൽകുമെന്നും സ്വപ്ന പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here