ദുബായ്: യുഎഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ കേസാണിത്. ഇന്നലെയാണ് യുഎഇ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വൈറസിനെ എന്നല്ല ഏത് മഹാമാരിയെ നേരിടാനും യുഎഇ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മിഡില്‍ ഈസ്റ്റില്‍ ഇസ്രയേലിന് പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് യുഎഇ. നിരവധി രാജ്യങ്ങളില്‍ ഇതിനോടകം കുരുങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന് ശേഷം ഇത് പലയിടത്തും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമ ആഫ്രിക്കയില്‍ നിന്ന് വന്ന 29കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.