ന്യൂദല്‍ഹി: രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 76 ശതമാനം പേരും വിചാരണത്തടവുകരെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.
രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന ഭൂരിഭാഗം വിചാരണത്തടവുകാരും സാധാരണ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും സാധ്യമായ കേസുകളില്‍ ഇത്തരക്കാര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതുണ്ടെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രാജ്യത്ത് ആകെയുള്ള 4,88,511 തടവുകാരില്‍ 3,71,848 പേരും വിചാരണതടവുകാരാണ്. ഇതില്‍ 20 ശതമാനം പേര്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെടുന്നവരും 73 ശതമാനം പേര്‍ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളില്‍ പെടുന്നവരുമാണ്.
ദല്‍ഹിയിലും ജമ്മു കശ്മീരിലുമാണ് ഏറ്റവുമധികം വിചാരണത്തടവുകാരുള്ളത്. ഇരു സംസ്ഥാനങ്ങളിലുമായി ജയിലില്‍ കഴിയുന്നവരില്‍ 91 ശതമാനം പേരും വിചാരണതടവുകാരാണ്.
85 ശതമാനം വിചാരണതടവുകാരാണ് ബിഹാര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ളത്. ഒഡീഷയില്‍ 83 ശതമാനം പേരാണ് വിചാരണതടവുകാരായി ഉള്ളത്.
രാജ്യത്ത് ആകെയുള്ള വിചാരണതടവുകാരില്‍ 27 ശതമാനം പേരും നിരക്ഷരരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 41ശതമാനം പേര്‍ പത്താം തര വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതിന് മുന്‍പേ പഠനം അവസാനിപ്പിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിം വിഭാഗക്കാരില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടവര്‍ 17ശതമാനവും, വിചാരണതടവുകാരായി വിവിധ ജയിലുകളില്‍ കഴിയുന്നവര്‍ 20 ശതമാനവുമാണ്. 16.6 ശതമാനമുള്ള ദളിത് വിഭാഗത്തില്‍ 21 ശതമാനം വിചാരണതടവുകാരും, പ്രതികളുമുണ്ട്.
ആദിവാസി വിഭാഗത്തില്‍ 14 ശതമാനം പ്രതികളും, 10 ശതമാനം വിചാരണതടവുകാരുമാണ്. 8.6 ശതമാനമാണ് രാജ്യത്തെ ആകെ ആദിവാസി ജനസംഖ്യ.
രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന ഭൂരിഭാഗം വിചാരണത്തടവുകാരും സാധാരണ കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും സാധ്യമായ കേസുകളില്‍ ഇത്തരക്കാര്‍ക്ക് ജാമ്യം അനുവദിക്കേണ്ടതുണ്ടെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.