നാരായണീയം ഒന്നാം ദശകത്തിൽ ഭഗവാന്റെ മഹിമാനുവർണനവും രണ്ടാം ദശകത്തിൽ ഭഗവദ് രൂപവർണനവുമാണ്.
മൂന്നാം ദശകത്തിൽ എത്തുമ്പോഴേക്കും ഭക്തിയുടെ ഉദാത്ത ഭാവത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്.
ഭക്തിസ്വരൂപവർണനവും ഭക്തിപ്രാർഥനയുമാണ് മൂന്നാം ദശകത്തിൽ വിവരിക്കുന്നത്.
‘പഠന്തോ നാമാനി പ്രമരഭരസിന്ധൗ നിപതിതാ:…’ എന്ന് ആരംഭിക്കുന്ന ആദ്യശ്ലോകത്തിൽ പറയുന്നത്, ഭഗവാനിൽ ഭക്തിയുള്ളവർ ഭാഗ്യവാന്മാരാണെന്നാണ്.
തുടർന്ന് ഭക്തിയുടെ സ്വരൂപത്തെ ക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്.
എന്നെ അവിടുത്തെ ഉത്തമഭക്തനാക്കേണമേ എന്നു കൂടി പ്രാർഥിക്കുന്നു:
‘ഭവദ്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന’ എന്ന്.
നാരായണീയം: ദശകം- 3
പാരായണം:
ശ്രീമതി രാധ ഗിരിജാവല്ലഭൻ,
വരന്തരപ്പിള്ളി