ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടതായി മന്ത്രി പി. രാജീവ്

0
248

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്.

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഡബ്ല്യുസിസിയെ വെട്ടിലാക്കി മന്ത്രി പി.രാജീവിന്റെ വെളിപ്പെടുത്തൽ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടതായി മന്ത്രി ഇന്ത്യൻ എക്സ്പ്രസിലെ പത്രപ്രവർത്തകരുമായി നടത്തിയ സംവാദത്തിൽ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നായിരുന്നു സിനിമാ മേഖലയിലെ സ്ത്രീ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇതിന് വിരുദ്ധമായ ആവശ്യം മന്ത്രിയോട് ഡബ്ല്യുസിസി ഉന്നയിച്ചുവെന്നാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പറയുന്നത്. ‘ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയുമായി ഞാൻ ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് അവർ എന്നോട് പറഞ്ഞു’, മന്ത്രി പി.രാജീവിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന്റെ പഠന റിപ്പോർട്ട് പുറത്തുവിടാത്തതിനെതിരെ നടി പാർവതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങൾ സർക്കാരിനെതിരെ വിമർശനം നടത്തിയിരുന്നു.

ഇതിനിടെയാണ് മന്ത്രി പി.രാജീവ് ഡബ്ല്യുസിസിയെ വെട്ടിലാക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. കമ്മീഷൺ എൻക്വയറി ആക്ട് പ്രകാരം രൂപവത്കരിച്ച സമിതി അല്ലാത്തതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി അഭിമുഖത്തിൽ പറയുന്നു. സമിതിയുടെ നിർദേശങ്ങൾ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കിൽ പരിഗണിക്കാമെന്നും മന്ത്രി പറയുന്നു.

മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് ഡബ്ല്യുസിസി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here