പെരുന്നാളിനെ വരവേൽക്കാൻ ദുബായ് മുനിസിപ്പാലിറ്റി…

0
237

ദുബായ് : പെരുന്നാൾ ആഘോഷങ്ങളെ വരവേൽക്കാൻ സമഗ്രപദ്ധതികളുമായി ദുബായ് മുനിസിപ്പാലിറ്റി. ആളുകൾ കൂടുതലായെത്തുന്ന പൊതുയിടങ്ങൾ, ഈദ് മുസല്ലകൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിരവധി ആഘോഷ പരിപാടികളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നത്…….

ഭക്ഷ്യസുരക്ഷയുറപ്പാക്കാനായി എല്ലാകേന്ദ്രങ്ങളിലും പരിശോധനകൾ കർശനമാണ്. ഭക്ഷണശാലകൾ, ഗോഡൗണുകൾ, ചില്ലറ വ്യവസായകേന്ദ്രങ്ങൾ, അറവുശാലകൾ, പച്ചക്കറി മാർക്കറ്റുകപലഹാരക്കടകൾ, ബേക്കറികൾ എന്നിവിടങ്ങളിലെല്ലാം പരിശോധനകൾ നടന്നുവരുന്നു. ഇതിനായി പ്രത്യേക സംഘത്തെയാണ് മുനിസിപ്പാലിറ്റി നിയോഗിച്ചിരിക്കുന്നത്. ദുബായ് ഫ്രെയിം, ദുബായ് സഫാരി പാർക്ക്, ചിൽഡ്രൻസ് സിറ്റി, മംസാർ പാർക്ക് എന്നിവിടങ്ങളിലെല്ലാം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയുള്ള ഈദ് ആഘോഷങ്ങൾ നടക്കും. മംസാർ പാർക്കിൽ ഔട്ട്‌ഡോർ സിനിമ കാണാനുള്ള അവസരവുമുണ്ട്.

ക്രീക്ക് പാർക്കിൽ ഒരുക്കിയ ഫോട്ടോഗ്രാഫി കോർണറിലും വേറിട്ട ആഘോഷങ്ങൾ നടക്കും. അറവുശാലകൾ വിവിധ സ്മാർട്ട് ആപ്പുകളിലൂടെ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിതരണവും നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here