പ്രവർത്തനം ആരംഭിച്ചു രണ്ടുമാസം കൊണ്ട് വൻനേട്ടമാണ് ജിയോമാർട്ട് സ്വന്തമാക്കിയത്. പ്രതിദിനം 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്‌കറ്റിനാകട്ടെ 2,20,000വും ആമസോണ്‍ പാന്‍ട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓര്‍ഡറുകള്‍. ഓര്‍ഡറുകളുടെ കണക്ക് വ്യക്തമാക്കാന്‍ ഗ്രോഫേഴ്‌സ് തയ്യാറായില്ലെങ്കിലും ഇവര്‍ക്കും ഒന്നര ലക്ഷത്തോളം ഓര്‍ഡറുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
മെയ്മാസത്തിലാണ് ജിയോമാര്‍ട്ട് രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പച്ചക്കറികളും പഴങ്ങളുമുള്‍പ്പടെ, പലചരക്ക് സാധനങ്ങള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, പേഴ്‌സണല്‍ കെയര്‍, ഹോംകെയര്‍, ബേബികെയര്‍ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാര്‍ട്ട് രംഗത്തുവന്നത്.
ഇലക്ട്രോണിക്, ഫാഷന്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളും ജിയോമാര്‍ട്ടുവഴി ലഭ്യമാക്കാന്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓര്‍ഡറിന്റെയും ശരാശരിമൂല്യം ഉയര്‍ത്താന്‍ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഒരു ഓര്‍ഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്. റിലയന്‍സ് സ്‌റ്റോറുകള്‍വഴിയാണ് നിലവില്‍ വിതരണംചെയ്യുന്നത്.