തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍.സാംസ്കാരികവകുപ്പിന്റെ പരിപാടികളില്‍ 30 ശതമാനമെങ്കിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും, എല്ലാ പരിപാടികളും കൂടുതല്‍ ജനകീയമാക്കണമെന്നും മന്ത്രി പറഞ്ഞു.
‘സ്ത്രീ-പുരുഷ സമത്വം എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമം തുല്യത പദ്ധതിയുടെ ഭാഗമായാണ് ഈ മാര്‍ഗനിര്‍ദ്ദേശം. ചിത്ര-ശില്‍പ്പകലയെ സാധാരണക്കാരുമായി അടുപ്പിക്കുന്നതരത്തില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ രൂപാന്തരപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചരിത്രത്തെ സംരക്ഷിക്കാനും അതിന്റെ വസ്തുതകള്‍ പുതുതലമുറയെ അറിയിക്കാനും നഷ്ടപ്പെട്ട ചരിത്രബോധത്തെ തിരികെക്കൊണ്ടുവരാനും കഴിയുന്ന കലാസൃഷ്ടികള്‍ ഉണ്ടാകണം’, മന്ത്രി പറഞ്ഞു.അതേസമയം, ചിത്രങ്ങളും ശില്‍പ്പങ്ങളും വിറ്റഴിക്കാന്‍ എല്ലാ ജില്ലയിലും ആര്‍ട്ട് ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും, ആദ്യത്തേത് കൊച്ചിയിലാണ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു.