കൊച്ചി: ചെറുപ്രായത്തിൽത്തന്നെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന ആചാരപരമായ രീതി തുടരുന്നതിനാൽ ആദിവാസിവിഭാഗത്തിൽപ്പെട്ട യുവാക്കൾ പോക്സോ കേസുകളിൽ കുരുങ്ങുന്നു. 2012-ൽ പോക്സോ നിയമം നിലവിൽ വന്നശേഷം കഴിഞ്ഞവർഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 422 ആദിവാസിയുവാക്കളുടെ പേരിലാണ് സംസ്ഥാനത്ത് പോക്സോ കേസ് ചാർജ് ചെയ്തത്. വയനാട് ജില്ലയിൽമാത്രം 202 ആദിവാസിയുവാക്കളുടെ പേരിൽ പോക്സോ കേസ് എടുത്തിട്ടുണ്ട്.
18 വയസ്സിനുമുമ്പേ വിവാഹം എന്നത് ആദിവാസികൾക്കിടയിൽ ഇപ്പോഴും തുടരുന്ന പരമ്പരാഗത ആചാരമാണ്. പരിഷ്കൃതസമൂഹത്തിന് അന്യമായ ഈ രീതിയാണ് ആദിവാസിയുവാക്കളെ ജയിലിലാക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് പോക്സോ നിയമം നിലവിൽ വരുന്നത്. ചരിത്രപരമായ നിയമനിർമാണമായിരുന്നു അത്.
18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ ഗർഭിണിയാണെന്ന് കണ്ടെത്തിയാൽ വിവരം ആശുപത്രി അധികൃതർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ അറിയിക്കണം എന്ന് പോക്സോ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരമൊരു റിപ്പോർട്ട് കിട്ടിയാൽ ഗർഭത്തിന് ഉത്തരവാദിയായ ആളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യണം. പോക്സോ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് 10 വർഷം തടവാണ് ശിക്ഷ ലഭിക്കുക. ജീവപര്യന്തം തടവിന് ശിക്ഷിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. പോക്സോ നിയമത്തെക്കുറിച്ച് ആദിവാസികൾക്ക് അറിവില്ലാത്തതാണ് പ്രശ്നം. നിയമത്തെക്കുറിച്ച് ബോധവത്കരിക്കാനുളള ശ്രമം നടക്കുമ്പോഴും ആചാരങ്ങളിൽനിന്ന് മാറാൻ ആദിവാസികൾ മടിക്കുന്നത് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്.
[11:29 AM, 4/26/2022] Mahesh Nair: ദിലീപിന്റെ
ഹർജി ഇന്ന് വിചാരണ കോടതിയിൽ
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.
ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.