കോഴിക്കോട്: പൊതു ഇടങ്ങളിൽ ഇനി മാസ്‌കില്ലെങ്കില്‍ കേസില്ലെന്ന വാര്‍ത്ത കേട്ട ഉടന്‍ ഊരിവച്ചവരുടെ ആഹ്ലാദം മിനുട്ടുകള്‍ക്കുള്ളില്‍ മാസ്‌ക് മറച്ചു. യാത്രക്കിടെ മാസ്‌ക് വലിച്ചെറിഞ്ഞവര്‍ പിന്നീട് തൂവാല മാസ്കാക്കേണ്ടി വന്നു. കോവിഡിന്റെ രണ്ടുവര്‍ഷത്തിനുശേഷം മാസ്‌ക് ഊരിവെക്കാമെന്ന അറിയിപ്പ് ബുധനാഴ്ചയാണ് സമുഹ മാധ്യമങ്ങൾ വഴി പരന്നത്. എന്നാല്‍ മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന ഫ്‌ളാഷ് ന്യൂസ് വന്നതോടെ ഊരിയവരുടെ ആഹ്ലാദവും ഭാവവും മാറി. മാധ്യമ വാര്‍ത്തകള്‍ ശരിയല്ലെന്ന് , കേന്ദ്ര ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ട്വീറ്റ് ചെയ്തു. പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ മുഴുവന്‍ സങ്കടട്രോളുകളായിരുന്നു.