സാന്ത്വന സ്പർശം: അവസാന അദാലത്ത് 18 ന് വൈക്കത്ത്

0
68

കോട്ടയം:   മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിവരുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന്(ഫെബ്രുവരി 18) സമാപിക്കും. വൈക്കം നാനാടം ആതുരാശ്രമം ഹാളില്‍ രാവിലെ 9.30 മുതലാണ് അവസാന അദാലത്ത്.വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായി മന്ത്രിമാരായ പി. തിലോത്തമന്‍,ഡോ. കെ.ടി. ജലീല്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇതുവരെ നടന്ന അദാലത്തുകളില്‍ ജില്ലയില്‍ നാലു താലൂക്കുകളിലെ അപേക്ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 2.18 കോടി രൂപ അനുവദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here