ഹൈദരാബാദ്: ന്യൂഡൽഹി-ബംഗളൂരു രാജധാനി എക്‌സ്പ്രസിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 7.30 ഓടെ തെലങ്കാനയിലെ തന്തൂരിനും വികാരാബാദ് സ്‌റ്റേഷനും ഇടയിലായിരുന്നു സംഭവം.
ഷോർട്ട് സർക്യൂട്ട് കാരണം ലോക്കോ എഞ്ചിന്റെ ഓവർ ഹെഡിനാണ് തിപീടിച്ചത്. റെയിൽവെ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നി ശമന സേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.