ഇപ്പോഴുള്ള കോവിഡ് പ്രതിസന്ധിയും, ഇതിനു ശേഷമുള്ള കാലവും, ഭാവിയിലേക്കുള്ള ഊർജ്ജസ്വലമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന്, നല്ലൊരു അവസരമായി ലോകം പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു..
കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പ്രോട്ടോക്കോളുകളിലും, മാനസികാവസ്ഥയിലും, വ്യവസ്ഥയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ട് ലോകമഹായുദ്ധങ്ങളിൽ നിന്ന് ലോകം ഉയിർത്തെഴുന്നേറ്റ സാഹചര്യവുമായി കോവിഡിന് ശേഷമുള്ള കാലത്തെ, അദ്ദേഹം താരതമ്യം ചെയ്യൂന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തുവാനും, അതിനെ നേരിടാനും, പുതിയ പ്രോട്ടോക്കോളുകൾ വികസിപ്പിച്ചെടുക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
“രണ്ട് ലോക മഹായുദ്ധങ്ങൾക്ക് ശേഷമുള്ള ചരിത്രപരമായ പുനർനിർമ്മാണ ശ്രമങ്ങൾ നമ്മെ നിരവധി പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. ലോകമഹായുദ്ധത്തിനുശേഷം, ലോകം മുഴുവൻ ഒരു പുതിയ ജീവിത ക്രമത്തിലേക്ക് തന്നെ എത്തിയിരുന്നു. പുതിയ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുകയും എല്ലാ തരത്തിലും ലോകം സ്വയം മാറുകയും ചെയ്തു. കോവിഡ് -19 എല്ലാ മേഖലയിലും പുതിയ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്നതിന് നമുക്ക് അവസരം നൽകിയെന്ന്, ”ബ്ലൂംബർഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു,
നഗരകേന്ദ്രങ്ങൾ വികസിപ്പിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപറഞ്ഞു. “കോവിഡിന് ശേഷമുള്ള ലോകത്തിന്റെ ആവശ്യകതകളെ ക്കുറിച്ച് നമ്മൾ നന്നായി ചിന്തിക്കണം. നമ്മുടെ നഗര കേന്ദ്രങ്ങളുടെ പുനരുജ്ജീവനം നല്ലൊരു തുടക്കമാണ്”.
ഇന്ത്യയുടെ നഗരവൽക്കരണ പദ്ധതികളിൽ നിക്ഷേപം നടത്താനും, ഇതിന് സ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താനും അദ്ദേഹം ആഗോള നിക്ഷേപകരെ ക്ഷണിച്ചു. ആധുനിക സാങ്കേതികവിദ്യയുടെയും, സൗകര്യങ്ങളുടെയും, ആവശ്യകത മനസ്സിൽ വച്ചുകൊണ്ട് നഗരകേന്ദ്രങ്ങളെ പുന രൂപകൽപ്പന ചെയ്യാനും, അവ കൂടുതൽ സജീവമാക്കാനും കോവിഡ് പ്രതിസന്ധിയിൽ നമുക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു.
ഇന്ത്യയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റാൻ സർക്കാർ കഠിന പ്രയത്നം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, സ്മാർട്ട് സിറ്റികൾ, സർക്കാരിനെക്കൊണ്ട് സാധിക്കുന്ന രീതിയിലുള്ള ഭവന പദ്ധതികൾ എന്നീ സർക്കാർ സംരംഭങ്ങൾ നഗരങ്ങളെ കൂടുതൽ സജീവമാക്കുന്ന സംരംഭങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
2022 ഓടെ നഗരപ്രദേശങ്ങളിൽ ഒരു കോടി ഭവന യൂണിറ്റുകൾ ലക്ഷ്യമിടാനും, രാജ്യത്ത് 1,000 കിലോമീറ്ററോളം മെട്രോ റെയിൽ സംവിധാനം എത്തിക്കാനുമു ള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു.
നമ്മുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ പുഷ് ‘ ഗതാഗത സംവിധാനങ്ങളുടെ വികസനത്തിന് സഹായിക്കുകയും കൂടാതെ നമ്മുടെ ഗതാഗത ലക്ഷ്യങ്ങൾക്ക് വലിയ തോതിൽ, സ്ഥിരത ഉറപ്പിക്കുവാൻ സഹായിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു.