നോട്ടു നിരോധനം കള്ള പണം ഇല്ലാതാക്കി : അവകാശ വാദവുമായി പ്രധാനമന്ത്രി

0
81

നോട്ട് നിരോധനം രാജ്യത്ത് വളരെ നേട്ടങ്ങളുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധനം കൊണ്ട് രാജ്യത്തു നിന്ന് കള്ളപ്പണത്തെ ഇല്ലാതാക്കാനും നികുതി കൃത്യമായി ശേഖരിക്കാനും സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്‍്റെ നാലാം വാര്‍ഷികത്തില്‍ തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു അദ്ദേഹത്തിന്‍്റെ പ്രതികരണം.കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാജ്യത്ത് 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചത്. 2016 നവംബര്‍ 8 അര്‍ധരാത്രി 12 മണിയോടെ പൊടുന്നനെ നടത്തിയ ഈ പ്രഖ്യാപനം പിന്നീട് പല ചര്‍ച്ചകള്‍ക്കും വഴി തെളിച്ചു. പണം പിന്‍വലിക്കാനും പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ വാങ്ങാനും ആളുകള്‍ ബാങ്കുകള്‍ക്കും എടിഎമുകള്‍ക്കും മുന്നില്‍ ആഴ്ചകളോളം ക്യൂ നിന്നു. 50 ദിവസം ക്ഷമിക്കണമെന്നും അത്ര ദിവസത്തിനുള്ളില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.ലോക ബാങ്കിന്‍്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 8.25 ആയിരുന്ന ഇന്ത്യയുടെ സാമ്ബത്തിക വളര്‍ച്ച 219ല്‍ 5.02 ആയി കൂപ്പുകുത്തി. കള്ളപ്പണം ഇല്ലായ്മ ചെയ്യാനാണ് നോട്ട് നിരോധിച്ചതെങ്കിലും 99.30 ശതമാനം കറന്‍സികളും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here