ഇന്ന് ഫുട്ബോള്‍ ലോകം ഉറ്റു നോക്കുന്ന പോരാട്ടം നടക്കുന്നത് പാരീസില്‍ ആണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പി എസ് ജി ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ആണ് നേരിടുന്നത്. ചാമ്ബ്യന്‍സ് ലീഗില്‍ ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇത് നിര്‍ണായക മത്സരമാണ്. പല വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് ഒരു മികച്ച പ്രകടനം യുണൈറ്റഡിന് നടത്തേണ്ടതുണ്ട്.
അവസാന വട്ടം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാരീസില്‍ വന്നത് ഒലെ ഗണ്ണാര്‍ സോള്‍ഷ്യാറിന്റെ പരിശീലക കരിയറിലെ തന്നെ ഏറ്റവും മികച്ച ദിവസമായിരുന്നു. അന്ന് പി എസ് ജിയെ ചാമ്ബ്യന്‍സ് ലീഗില്‍ നിന്ന് ഒരു ക്ലാസിക് പോരാട്ടത്തിലൂടെ പുറത്താക്കാന്‍ യുണൈറ്റഡിനായിരുന്നു.എന്നാല്‍ പി എസ് ജി ഇപ്പോള്‍ അന്നത്തെ പി എസ് ജിയേക്കാള്‍ കരുത്തരാണ്. നെയ്മര്‍ എമ്ബപ്പെ കൂട്ടുകെട്ട് തന്നെ ആകും ഇന്ന് യുണൈറ്റഡ് ഡിഫന്‍സിന്റെ പേടി സ്വപ്നം. യുണൈറ്റഡ് ഡിഫന്‍സില്‍ ഇന്ന് ക്യാപ്റ്റന്‍ മഗ്വയര്‍ ഉണ്ടാകില്ല എന്നത് പ്രശ്നമാണ്. ഡിഫന്‍ഡര്‍ എറിക് ബയിയും ഇന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ് ഡിഫന്‍സില്‍ സോള്‍ഷ്യര്‍ ആരെയൊക്കെ ഇറക്കും എന്നത് സംശയമാണ്.
ഇന്ന് ലൂക് ഷോയെ ഉള്‍പ്പെടുത്തി മൂന്ന് സെന്റര്‍ ബാക്ക് എന്ന ഫോര്‍മേഷന്‍ ഇറക്കാന്‍ ആകും ഒലെ ശ്രമിക്കുക. അങ്ങനെ ആണെങ്കില്‍ മക്ടോമിനെയും സെന്റര്‍ ബാക്ക് ആകും. അലക്സ് ടെല്ലസ് ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്താനും സാധ്യത ഉണ്ട്. മുന്‍ പി എസ് ജി താരം എഡിസന്‍ കവാനി ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്തില്ല. കവാനി, ഗ്രീന്‍വുഡ് എന്നിവര്‍ ഫ്രാന്‍സിലേക്ക് യാത്ര ചെയ്തിട്ടില്ല. മാര്‍ഷ്യല്‍ ഇന്ന് തിരികെ ടീമില്‍ എത്തും. പി എസ് ജി നിരയില്‍ ഇന്ന് വെറാട്ടി, പരെദസ്, ബെര്‍ണാഡ് എന്നിവര്‍ പരിക്ക് കാരണം ഉണ്ടാവില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.
പിഎസ്ജി vs മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
12:30 AM | IST
Sony Ten 2 SD & HD
ഇന്നത്തെ മറ്റ് മത്സരങ്ങള്‍
ജുവന്റസ് vs ഡൈനാമോ കീവ്
10:25 PM | IST
Sony Ten 2 SD & HD
ക്ലബ്ബ് ബ്രൂഗേ vs സെനിത്
10:25 PM | IST
Sony Six SD & HD
റെന്നസ് vs ക്രാസ്നോഡര്‍
12:30 AM | IST
No Telecast
ചെല്‍സി vs സെവില്ല
12:30 AM | IST
Sony Six SD & HD
ലാസിയോ vs ബോറുസിയ ഡോര്‍ട്മുണ്ട്
12:30 AM | IST
Sony Ten 3 SD & HD
ബാഴ്‌സലോണ vs ഫെറെന്‍ക്വറോസ്
12:30 AM | IST
Sony Ten 1 SD & HD
ലൈപ്സിഗ് vs ഇസ്താംബുള്‍ ബസക്സീര്‍
12:30 AM | IST
No Telecast .