ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പരുക്ക്

0
95

കൊച്ചി: സിനിമാഷൂട്ടിംഗിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. രണ്ടുദിവസം മുമ്ബ് പിറവത്തെ ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. ഇന്ന് കടുത്ത വയറുവേദനയുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാക്കിയത്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് തുടര്‍ച്ചയായി ചിത്രീകരിച്ചു കൊണ്ടിരുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here