തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം: 38 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം

0
7

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഉടനറിയാം. രാവിലെ 10 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌. വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം വായിക്കാം.

വോട്ടെണ്ണൽ ആരംഭിച്ചു

38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ഇന്നലെയായിരുന്നു 12 ജില്ലകളിലായുള്ള 38 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് നടന്നത്.

 

രണ്ട് കോർപറേഷൻ ഡിവിഷൻ, (കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ്‌ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ്. 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണ്‌ ജനവിധി തേടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here