തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന രീതിയിലുള്ള പരസ്യം വെച്ചതിന് ബിരിയാണി കടയുടമ ജയന്ത് (30) പൊലീസിന്റെ പിടിയിലായി.
തിരുനെൽവേലി-തിരുച്ചെന്തൂർ പ്രധാന റോഡിലെ ‘ദിണ്ടിഗൽ കല്യാണ ബിരിയാണി’ എന്ന കടയ്ക്ക് മുന്നിലാണ് ഈ ബാനർ സ്ഥാപിച്ചിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് ബാനർ നീക്കം ചെയ്യുകയും തുടർന്ന് കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
#biriyani #ganapati #chicken #vinayakachaturthi #tamilnadu






