-2027 മാർച്ചോടെ ദേശീയ പാതകളിലെ എല്ലാ ടോൾ ബൂത്തുകളും പൂർണ്ണമായും തടസ്സരഹിതമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഫാസ്ടാഗ് സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് വർഷം 25,000 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.







