രവീന്ദ്ര സംഗീതപുരസ്‌കാരം 2026 പിന്നണിഗായിക സുജാതമോഹന്

0
4
  • രവീന്ദ്ര സംഗീതപുരസ്‌കാരം 2026 പിന്നണിഗായിക സുജാതമോഹന്

രവീന്ദ്ര സംഗീതോത്സവം നവംബര്‍ 9ന് കൊച്ചിയില്‍
രവീന്ദ്ര സംഗീതസന്ധ്യ നവംബര്‍ 14ന് തൃശൂരില്‍

രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ ‘രവീന്ദ്ര പുരസ്‌കാരം പിന്നണി ഗായിക സുജാത മോഹന്. എറണാകുളത്ത്‌ നടന്ന വാർത്തസമ്മേളനത്തിൽ ബിജുനാരായണനും ശോഭനരവീന്ദ്രനും അടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സംഗീതരംഗത്തെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഈ പുരസ്‌കാരം രവീന്ദ്രൻ മാഷിന്റെ അനുസ്മരണാർത്ഥഅം രണ്ടു പതിറ്റാണ്ടുകളായി നല്‍കിവരുന്നതാണ്.

മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രവീന്ദ്ര സംഗീതോത്സവം നവംബർ 9ന് എറണാകുളം അസിസിയ കൺവെൻഷൻ സെന്ററിൽ നടക്കും. 13 മണിക്കൂര്‍ അഖണ്ഡ സംഗീതാര്‍ച്ചന രാവിലെ 9മുതൽ വൈകീട്ട് 10വരെ ഉണ്ടാകും

നവംബര്‍ 14 ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് തൃശ്ശൂര്‍ പഴുവില്‍ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന രവീന്ദ്രസംഗീതസന്ധ്യയിൽ സുജാത മോഹന് രവീന്ദ്ര പുരസ്‌കാരം സമര്‍പ്പിക്കും.ശേഷം ഇതിൽ പ്രശസ്ത പിന്നണിഗായകർ ഗാനമേള നടത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here