ബംഗാളിൽ 5000 ലേറെ ഹിന്ദു മുസ്ലിം ദേവാലയങ്ങളുടെ ലൗഡ് സ്പീക്കറുകൾ മാറ്റി

0
37
രണ്ട് ദിവസത്തിനുള്ളിൽ ബംഗാളിലുടനീളമുള്ള 1500 ഓളം ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികൾ അഴിച്ചുമാറ്റി. ശബ്ദമലിനീകരണ പരാതികൾ പരിഹരിക്കുന്നതിനുള്ള പൊലീസിന്റെ വ്യാപക പരിശോധനയുടെ ഭാഗമായാണിത്. നിർദിഷ്ട ശബ്ദപരിധി ലംഘിച്ചതിനെ തുടർന്ന് പൊലീസ് നിർദേശത്തെത്തുടർന്ന് മസ്ജിദുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നുമൊക്കെയായി ആകെ 5,299 ഉച്ചഭാഷിണികൾ അഴിച്ചുമാറ്റിയതായി മുഖ്യമന്ത്രി സുവേന്ദ്ര അധികാരി പറഞ്ഞു. ഇതിൽ 4,203 എണ്ണം മസ്ജിദുകളിൽ നിന്നും 1,096 എണ്ണം ക്ഷേത്രങ്ങളിൽ നിന്നുമാണ്.
1,279 മസ്ജിദുകളോടും 199 ക്ഷേത്രങ്ങളോടുമാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. എല്ലാ ആരാധനാലയങ്ങൾക്കെതിരെയും വിവേചനമില്ലാതെ ഒരുപോലെയാണ് നടപടി സ്വീകരിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
2000-ലെ ബംഗാൾ ശബ്ദമലിനീകരണ (നിയന്ത്രണ) ചട്ടങ്ങൾ അനുസരിച്ച്, പകൽ സമയങ്ങളിൽ (രാവിലെ 6 മുതൽ രാത്രി 10 വരെ) പൊതു ഇടങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് പോലീസിന്റെ മുൻകൂർ അനുമതിയും, ശബ്ദപരിധി നിയന്ത്രിക്കുന്നതിനുള്ള ‘സൗണ്ട് ലിമിറ്ററുകളും’ നിർബന്ധമാണ്. കൂടാതെ ശബ്ദം 50 മുതൽ 75 ഡെസിബെല്ലിനുള്ളിൽ ആയിരിക്കുകയും വേണം. പ്രാദേശിക പോലീസ് വാക്കാൽ നിർദേശിച്ചതനുസരിച്ചാണ് ഉച്ചഭാഷിണികൾ നീക്കം ചെയ്തതെന്നും, ഇതിനായി എഴുതിത്തയ്യാറാക്കിയ ഉത്തരവുകളൊന്നും നൽകിയിട്ടില്ലെന്നും ചില മസ്ജിദ്-ക്ഷേത്ര കമ്മിറ്റി പ്രതിനിധികളെ ഉദ്ധരിച്ച്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.ഋതബ്രത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് വിഭാഗം വെള്ളിയാഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരിക്ക് മുന്നിൽ ഈ വിഷയം ഉന്നയിക്കും. ഇതിനിടെ, എൻഡിഎ യോടൊപ്പം ഉള്ള NCPI എംപിമാരായമുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ, ഖലീലുർ റഹ്മാൻ, അബു താഹെർ ഖാൻ എന്നീ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചു. മതസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച എംപിമാർ, മതവികാരങ്ങളെ വ്രണപ്പെടുത്താതെ ശബ്ദമലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിച്ചു.

എല്ലാ ആരാധനാലയങ്ങളിലും കോടതി നിർദേശിച്ച ശബ്ദമലിനീകരണ നിയമങ്ങൾ നടപ്പിലാക്കാൻ ബംഗാളിലെ ആദ്യ കാബിനറ്റ് യോഗത്തിൽബിജെപി സർക്കാർ തീരുമാനിച്ചിരുന്നു. ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് അനുസരിച്ച്, ഡെസിബെൽ പരിധികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസിനോട് ആവശ്യപ്പെട്ടിരുന്നു; ഉച്ചഭാഷിണികൾക്ക് പകരം ചെറിയ സൗണ്ട് ബോക്സുകൾ സ്ഥാപിക്കാൻ മസ്ജിദ് കമ്മിറ്റികളോട് പൊലീസ് നിർദ്ദേശിച്ചതായി ഇമാമുമാരും പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here