സുരേഷ് ഗോപി-മാജിക് ഫ്രെയിംസ് ചിത്രം 2027 വിഷു റിലീസിന്!
സൂപ്പർ ഹിറ്റ് ചിത്രമായ ‘ഗരുഡന്’ ശേഷം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു
ചിത്രത്തിന്റെ കാസ്റ്റിങ് കോളിൽ നിന്നും ലഭിക്കുന്ന സൂചനകൾ അനുസരിച്ച്, സുരേഷ് ഗോപിയെ നായകനാക്കി ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ഒരു പ്രമേയമാണ് സിനിമ ചർച്ച ചെയ്യുന്നത്. ഒരുപാട് കാലത്തിന് ശേഷം സുരേഷ് ഗോപി ഒരു ക്യാമ്പസ് അധിഷ്ഠിത ചിത്രത്തിൽ എത്തുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം 2027 വിഷു റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.








