രാമായണ മാസത്തിലെ ആറാം ദിവസം അയോദ്ധ്യാകാണ്ഡത്തിലെ “ശ്രീരാമാഭിഷേക വിഘ്നം” മുതൽ “വിച്ഛിന്നാഭിഷേകം” വരെയുള്ള ഭാഗമാണ് ഭക്തജനങ്ങൾ പാരായണം ചെയ്യുന്നത്. ശ്രീരാമന്‍റെ അഭിഷേകം അപ്രതീക്ഷിതമായി മുടങ്ങുകയും വനവാസത്തിലേക്കുള്ള വഴിത്തിരിവ് ആരംഭിക്കുകയും ചെയ്യുന്ന നിർണായക അധ്യായമാണിത്.
കൈലാസ പര്‍വതത്തില്‍ സൂര്യകോടി പ്രഭയില്‍ ധ്യാനനിഷ്‌ഠനായിരിക്കുന്ന വിശ്വേശ്വരനായ ശിവഭഗവാന്‍ പാര്‍വതി ദേവിക്ക് ശ്രീരാമതത്വം ഉപദേശിക്കുന്നതാണ് ബാലകാണ്ഡത്തിലെ ഉമാമഹേശ്വര സംവാദം. ജ്ഞാന-വിജ്ഞാനങ്ങള്‍,യാഗങ്ങളുടെ കര്‍മ്മഫലം,പുണ്യക്ഷേത്ര ദര്‍ശനഫലം, ദാനധര്‍മ്മങ്ങളുടെ ഫലം ഇവയെല്ലാം ഭഗവാനിവല്‍ നിന്ന് മനസിലാക്കി നിര്‍വൃതി നേടിയ ദേവിയുടെ ആഗ്രഹപ്രകാരം സാരമായുള്ള രാമതത്വം ഉപദേശിക്കുന്നു.
ശ്രീരാമകഥയിലേക്ക് നേരിട്ട് പ്രവേശിക്കാതെ സീതാദേവിയും ശ്രീരാമനും ഹനുമാനും ചേര്‍ന്നുള്ള സംഭാഷണമാണ് പരമേശ്വരന്‍ അവതരിപ്പിക്കുന്നത്. പരമാനന്ദ മൂര്‍ത്തിയും പ്രകൃതിതന്‍ കാരണനുമാണ് ശ്രീരാമന്‍. മനുഷ്യമനസ് അജ്ഞാനമാകുന്ന ഇരുട്ടില്‍ അകപ്പെട്ടത് മൂലമാണ് ശ്രീരാമനെ മനുഷ്യനായി കാണുന്നത്.
രാമതത്വം ഗ്രഹിച്ചവര്‍ക്ക് പരമാത്മാവിനെ അറിയാന്‍ കഴിയുകയും മായകളില്‍ നിന്ന് മുക്തനാകാനും കഴിയുന്നു. രാവണ നിഗ്രഹത്തിന് ശേഷം അയോധ്യയിലെ്തിയ ദേവീദേവന്‍മാര്‍ക്ക് മുന്നിലേക്ക് ഭക്തനായ ഹനുമാന്‍ എത്തുകയാണ്. ഭക്തിയാല്‍ സ്വയം മറക്കുന്ന ഹനുമാനല്ലാതെ മറ്റാര്‍ക്കാണ് ജഗന്നിയന്താവായ ശ്രീരാമനെ അറിയാന്‍ കഴിയുക. ശ്രീരാമന്‍റെ നിര്‍ദ്ദേശാനുസരണം സീത ഭക്തനായ ഹനുമാന് രാമതത്വം വെളിപ്പെടുത്തുന്നു. പരമാത്മാവായ ശ്രീരാമനെ അറിയുക എന്നാല്‍ പരബ്രഹ്‌മതത്വം അറിയുക എന്നതാണ്. ഇന്ദ്രിയങ്ങളിലൂടെ നാമറിയുന്ന ജീവാത്മാവ് പരമാത്മാവിന്‍റെ പ്രതിബിംബം മാത്രമാണ്. ഇവിടെ രാമായണകഥ ചുരുക്കത്തില്‍ ഒന്നു പറയുന്നുണ്ട്. ശ്രീരാമതത്വം ഉപദേശിക്കുന്നതിലേക്കാണ് രാമകഥ ചുരുക്കിപ്പറഞ്ഞത്. അനേകം ജലാശയങ്ങളില്‍ ഏകമായ മഹാകാശം പലതായി നിഴലിക്കുന്നത് പോലെ ഏകമായ പരബ്രഹ്‌മം അനേകമായ ജീവാത്മാക്കളില്‍ പ്രതിഫലിക്കുന്നു. വേദവേദാന്തങ്ങളിലെ തത്വമസി തുടങ്ങിയ മഹാവാക്യങ്ങളില്‍ നിഗൂഢമായി കിടക്കുന്ന ഈ മഹാതത്വത്തെ അറിയാന്‍ ഗുരുകാരുണ്യം അനുപേക്ഷണീയമാണ്. തത്വജ്ഞാനവും കൈവല്യവും ഭക്തിയിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. ഭക്തിഹീനന്‍മാര്‍ക്ക് നൂറായിരം ജന്മം കൊണ്ടും കൈവല്യമോ തത്വജ്ഞാനമോ ലഭിക്കില്ല. ഭക്തിയോടെ രാമനാമം ജപിച്ചാല്‍ ദേവകള്‍ക്ക് പോലും പൂജ്യരായി മാറും. യോഗീന്ദ്രന്‍മാര്‍ക്ക് പോലും ലഭിക്കാത്ത വിഷ്‌ണുലോകം രാമനാമജപം കൊണ്ട് ലഭിക്കും.ഏറ്റവും പാപിയായവര്‍ പോലും പുണ്യവാന്‍മാരായി മാറും.
ഇങ്ങനെ ശ്രീമഹാദേവന്ഞറെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട പാര്‍വതീ ദേവിക്ക് രാമകഥ വിശദമായി കേള്‍ക്കണമെന്ന ആഗ്രഹമുണ്ടായി. രാമനാമം നിസാരമായി ജപിക്കാനുള്ളതല്ല. അല്‍പ്പം ധനത്തെ നിസാരമായി എണ്ണുന്നവര്‍ക്ക് ധനമുണ്ടാകില്ല. സമയത്തിന് വില കല്‍പ്പിക്കാത്തവര്‍ക്ക് വിദ്യയുണ്ടാകില്ല. കടങ്ങളെ നിസാരമായി കാണുന്നവര്‍ക്ക് സ്ഥിരമായ സൗഖ്യം ലഭിക്കില്ല. അതുപോലെ ദൈവത്തെ നിസാരമായി കരുതുന്നവര്‍ക്ക് ഗതി കിട്ടുകയുമില്ല.
പാര്‍വതീദേവീയുടെ ആവശ്യപ്രകാരം ശ്രീപരമേശ്വരന്‍ ശ്രീരാമകഥ പ്രാരംഭം മുതല്‍ പറയാന്‍ തുടങ്ങി. ഭക്തിയുണ്ടെങ്കില്‍ ഭൗതികജീവിത വിജയത്തിനാവശ്യമായ പുത്രി സന്തതി, ധനസമൃദ്ധി, ദീര്‍ഘായുസ്, മിത്രസമ്പത്ത്, കീര്‍ത്തി, രോഗശാന്തി എന്നിവയുണ്ടാകുമെന്നതാണ് ഉമമഹേശ്വര സംവാദത്തിന്‍റെ പൊരുള്‍.







