അനിൽ അംബാനിയുടെ സ്വത്തുകൾ കണ്ടുകെട്ടാനൊരുങ്ങി ചൈനീസ് ബാങ്കുകൾ

0
103

അനില്‍ അംബാനി വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്ത 5,300 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഒരുങ്ങി ബാങ്കുകള്‍. മൂന്നു ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിയുടെ സ്വത്തുക്കള്‍ കണ്ടെുകെട്ടുന്ന നടപടികളുമായി മുന്നോട്ടു പോകുന്നത്. 2012ലാണ് അംബാനിക്ക് ബാങ്ക് വായ്പ അനുവദിച്ചത്. എന്നാല്‍ 2017 മുതല്‍ വായ്പ തിരിച്ചടവില്‍ വീഴ്ചവരുത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ചൈനീസ് ബാങ്കുകള്‍ വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി യുകെ കോടതിയില്‍ നല്‍കിയ കേസില്‍ അനില്‍ അംബാനി തന്റെ കഷ്ടപ്പാടാണ് വിശദീകരിച്ചത്. താന്‍ ഭാര്യയുടെ ചെലവിലാണ് കഴിയുന്നതെന്നും മകനില്‍ നിന്നുപോലും കടം വാങ്ങിക്കേണ്ട അവസ്ഥയാണ് തനിക്കിപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അനില്‍ അംബാനിയുടെ ഈ വിശദീകരണത്തിനു പിന്നാലെയാണ് ബാങ്കുകളുടെ നടപടി. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്മെന്റ് ബാങ്ക് എന്നിവയാണ് നടപടിക്കൊരുങ്ങുന്നത്. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here