നിയോജമണ്ഡലം പ്രസിഡൻ്റ് ഉൾപ്പെടെ CPIയിൽ നിന്ന് 6 പേർ BJPയിൽ ചേർന്നു

0
39

CPIയിൽ നിന്ന് 6 പേർ BJP യിലേക്ക്. CPI തിരുവനന്തപുരം നിയോജമണ്ഡലം പ്രസിഡൻ്റ് രാഹുൽ കുമാറിൻ്റെ നേതൃത്വത്തിലാണ് 6 പേർ BJP യിലേക്ക് എത്തുന്നത്. രാജി, സിന്ധു, ശിവാനി, ലതാകുമാരി, റിതിൻ രാജ് എന്നിവരാണ് BJP യിലേക്ക് എത്തിയത്.

കഴിഞ്ഞ 10 വർഷം ഇടത് പക്ഷം കേരളം ഭരിച്ച് സാമ്പത്തികാവസ്ഥ നശിപ്പിച്ചു. കോൺഗ്രസ് ഭരിച്ചപ്പോൾ സാമ്പത്തിക സ്ഥിതി മറിച്ചല്ല. ഇപ്പോൾ കോൺഗ്രസ് കേരളം ഭരിക്കുമ്പോഴും സാമ്പത്തിക സ്ഥിതി മോശമാണ്. എന്നിട്ടും കോൺഗ്രസ് വാഗ്ദാനങ്ങൾ മാത്രം നടത്തുന്നു. KSRTC സൗജന്യ യാത്ര, സാമ്പത്തിക സ്ഥിതി അറിഞ്ഞിട്ടും വാഗ്ദാനം നടത്തിയിരിക്കുകയാണ് UDF.

രാഷ്ട്രീയം മാത്രമാണ് പ്രഖ്യാപനങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാരിന് കീഴിൽ രാജ്യം കാണുന്നത് വികസനം മാത്രം. രാജ്യത്ത് മാറ്റം വന്ന 12 വർഷങ്ങളാണ് കടന്ന് പോകുന്നത്. രാജ്യത്തിനായി അധ്വാനിക്കുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here