തൃണമൂൽ കോൺഗ്രസിൽ വീണ്ടും രാജി, രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു

0
34

ബംഗാൾ തിരഞ്ഞെടുപ്പ്‌ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധിയായി അംഗങ്ങളുടെ രാജി. രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ രാജിവെക്കുന്ന മൂന്നാമത്തെ എംപിയാണ്. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് അയച്ച രാജിക്കത്തിൽ, ബറൈക് സഭയിലെ അംഗത്വത്തിൽ നിന്ന് ഉടനടി രാജിവയ്ക്കുകയാണെന്ന് പറഞ്ഞു. “രാജ്യസഭയിലെ അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു, അത് ഉടനടി പ്രാബല്യത്തിൽ സ്വീകരിക്കാവുന്നതാണ്,” കത്തിൽ പറയുന്നു.

തന്റെ ഭരണകാലത്ത് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. “രാജ്യസഭാംഗമായിരുന്ന സമയത്ത് എല്ലാ സഹായവും സഹകരണവും നൽകിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചെയർമാനോടും രാജ്യസഭ സെക്രട്ടേറിയറ്റിലെ എല്ലാ പ്രവർത്തകരോടും ഞാൻ എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു,” കത്തിൽ കൂട്ടിച്ചേർത്തു.തൃണമൂൽ കോൺഗ്രസിനുള്ളിൽ (ടിഎംസി) ആഭ്യന്തര വിള്ളൽ രൂക്ഷമാകുന്നതിനിടയിലാണ് ഈ സംഭവവികാസം. മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് കഴിഞ്ഞ ദിവസമാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. അതിന് പിന്നാലെ സുസ്മിത ദേവ് രാജിവച്ചു.

2021-ലാണ് സുസ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.അസമിലെ സിൽച്ചാറിൽ നിന്നുള്ള കോൺഗ്രസ് ലോക്സഭാംഗമായിരുന്ന അവർ 2019-ലെ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ കോൺഗ്രസ് വിട്ടു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി ഇവർ ചർച്ച നടത്തിയിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സുസ്മിത ഉടൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here