തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പിന്തുണച്ച് മേയർ വി വി രാജേഷ്

0
19

സുഗതനെ വേട്ടയാടുകയാണെന്ന് മേയർ വി വി രാജേഷ്. സുഗതനെ കാപ്പ കേസിൽ പെടുത്തിയതാണ്. വർഷങ്ങളായി സിപിഐഎം ജയിച്ചുകൊണ്ടിരുന്ന സീറ്റിൽ നിന്ന് വിജയിച്ചയാളാണ് സുഗതൻ അത് ജനങ്ങൾക്ക് രാഷ്ട്രീയ വിവേകമുള്ളത് കൊണ്ടാണ്. സുഗതൻ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചിട്ടില്ല. വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു. വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ലെന്നും മേയർ വി വി രാജേഷ് പറഞ്ഞു.

സുഗതൻ കാപ്പാ കേസിൽ പ്രതിയാണെങ്കിൽ അത് തെളിയിക്കുന്നരേഖകൾ പൊലീസ് കാണിക്കണം. ക്രിമിനൽ കേസിൽ പ്രതിയായ ഒരു പൊലീസുകാരൻ വന്നിട്ട് ഇദ്ദേഹം കാപ്പ കേസിൽ പ്രതിയാണെന്ന് പറഞ്ഞാൽ അത് അംഗീകരിച്ചുകൊണ്ടുക്കാൻ തൻ അടക്കമുള്ളവർ തയ്യാറല്ല. മേയർ എന്ന നിലയ്ക്ക് ഇങ്ങനെ കൗൺസിലർമാരെ ദ്രോഹിക്കുന്നതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കും. സിഐ വിപിൻ,എസ്‌ഐ അഭിജിത്ത് എന്നിവരാണ് ഈ ക്രിമിനൽ ബുദ്ധിയ്ക്ക് പിന്നിലുള്ളത് പല പ്രശ്നങ്ങളും ഉള്ള ഉദ്യോഗസ്ഥനാണ് CI വിപിൻ. നേരത്തെ ഇദ്ദേഹം അവധിയിൽ പോയിരുന്നു. പിന്നീട് ഒരു മുൻ LDF MLA ആണ് വിപിൻ തിരിച്ചുവരാൻ കാരണം. തിരഞ്ഞെടുപ്പ് കാലത്താണ് ഈ ഉദ്യോഗസ്ഥൻ വട്ടിയൂർക്കാവിൽ എത്തിയതെന്നും വി വി രാജേഷ് പറഞ്ഞു.

കേസിൽ അറസ്റ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതനെ പിന്തുണച്ച് മേയർ വി വി രാജേഷ്. സുഗതന് രാഷ്ട്രീയ, നിയമ പിന്തുണ നൽകും. സുഗതന്റെ 14 കാരനായ മകനെതിരെ പൊലീസ് തോക്കുചൂണ്ടിയെന്നും ഇന്ന് തന്നെ സുഗതന്റെ വീട്ടിൽ പോകുമെന്നും വിവി രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here