സെക്രട്ടറിയേറ്റ് തീ പിടുത്തം : മാധ്യമ വ്യാജ വാർത്തകൾക്കെതിരെ സർക്കാർ

0
124

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തം സംബന്ധിച്ച്‌ മാധ്യമങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ മന്ത്രിസഭായോ​ഗം തീരുമാനിച്ചു. നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് മന്ത്രിസഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്.

മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here