പേ ടി എം ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു ഗൂഗിൾ

0
88

പ്ലേസ്റ്റോറില്‍ നിന്നും പേടിഎം ആപ്പ് ഗൂഗിള്‍ പിന്‍വലിച്ചു. പോളിസി ലംഘനം മുന്‍നിര്‍ത്തിയാണ് ആപ്പ് നീക്കിയതെന്നാണ് സൂചന. ഇതിനെക്കുറിച്ചു ഔദ്യോഗിക പ്രസ്‌താവന പുറത്തുവന്നിട്ടില്ല. ചൂതാട്ടത്തിനെതിരായ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഗൂഗിള്‍ ഇന്ന് പുറത്തിറക്കിയിരുന്നു. വാതുവെപ്പിന് കളമൊരുക്കുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പേടിഎം ആപ്പ് ഉപയോക്താക്കളെ അനുവദിച്ചതാണ് ഇതിന് കാരണമെന്നു ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി തുടങ്ങിയ ആപ്പുകള്‍ ലഭ്യമാണ്. ഇത് ആദ്യമായിട്ടാണ് പേടിഎമ്മിന്‍്റെ പ്രധാന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here