വീണ്ടും ലക്ഷം കടന്ന് സ്വർണം; ഒരു പവൻ വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും?

0
31

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നേകാൽ ലക്ഷം നൽകേണ്ടി വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഒരു ലക്ഷത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഇന്ന് ഒരു പവന് 1,160 രൂപയാണ് കൂടിയത്.

അതോടെ ഒരു പവന് 1,00,760 രൂപയായി. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 145 രൂപ വർധിച്ച് 12,595ൽ എത്തി. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10,355 രൂപയും, പത്ത് ഗ്രാം സിൽവറിന് 2500 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസം ഒരു പവൻ 22 കാരറ്റ് സ്വർണത്തിൻ്റെ വില 99,600 രൂപയും ഒരു ഗ്രാമിന് 12,450 രൂപയുമായിരുന്നു വിപണിനിരക്ക്.

സ്വർണ വില ഡിസംബർ 31ന് 98,920 രൂപയിലേക്ക് ഇടിഞ്ഞിരുന്നു. ഇതോടെ തുടർന്നുള്ള ദിവസങ്ങളിലും വലിയ ഇടിവ് പ്രതീക്ഷിച്ചെങ്കിലും ജനവരി ഒന്ന് മുതൽ സ്വർണ വില വർധിക്കുകയായിരുന്നു. തുടർച്ചയായ രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഡിസംബർ 23നാണ് സർവകാല റെക്കോഡ് വിലയായ ഒരു ലക്ഷത്തിലേക്ക് സ്വർണ വില എത്തിയത്.

കഴിഞ്ഞ ഒരാഴ്‌ചത്തെ സ്വർണവില

തിയ്യതി സ്വർണവില
ജനുവരി 1 99,040 രൂപ
ജനുവരി 2 99,880 രൂപ
ജനുവരി 3 99,600 രൂപ
ജനുവരി 4 99,600 രൂപ

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്‌ടി ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷം നൽകേണ്ടി വരും. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ് അസോസിയേഷനാണ് കേരളത്തിൽ സ്വർണ വില അതാത് ദിവസത്തേത് നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായിട്ടാണ് വിലകൾ നിശ്ചയിക്കുന്നത്. അന്താരാഷ്‌ട്ര വിപണി നിരക്കുകൾ, യുഎസിൻ്റെ ഇറക്കുമതി തീരുവ, നികുതി ചുമത്തൽ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം സ്വർണ വിലയിലെ മാറ്റങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

സ്വർണ വില കൂടുന്നതിൻ്റെ കാരണങ്ങൾ

സ്വർണത്തിൻ്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെ ആധാരമാക്കിയാണ് സംസ്ഥാനത്തെ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ആഗോള സാമ്പത്തിക രാഷ്‌ട്രീയ അനിശ്ചിതത്വം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നുണ്ട് എന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്ക-വെനിസ്വേല സംഘർഷവും വിലയെ ബാധിക്കുന്ന ഘടകമാണ്. വെനിസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും മയക്കുമരുന്ന് കടത്ത് ആരോപിച്ചാണ് ശനിയാഴ്‌ച (ജനുവരി 3) യുഎസ് സൈന്യം പിടികൂടിയത്. ഇതേത്തുടർന്ന് അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യം വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്.

കൂടാതെ റഷ്യ-യുക്രെയ്‌ൻ യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യുഎസ്‌ ഭരണകൂടത്തിൻ്റെ പുതിയ ദേശീയ സുരക്ഷാ നയങ്ങളും ഇതിന് കാരണമാകുന്നു. തന്നെയുമല്ല ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് അന്താരാഷ്ട്ര തലത്തിൽ സ്വർണത്തിൻ്റെ വില വർധിക്കാൻ കാരണമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here