നാഗാലാൻഡ്‌ 

0
40

1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്.  ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാംഅരുണാചൽ പ്രദേശ്‌മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം. ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

  • ഭൂപ്രകൃതി: കുന്നുകളും മലകളും നിറഞ്ഞ പ്രദേശം, നിബിഡമായ നിത്യഹരിത വനങ്ങൾ ഉണ്ട്.
  • പ്രധാന തൊഴിൽ: കൃഷി (നെല്ല്, മില്ലെറ്റ്, പയറുകൾ)

നാഗാലാൻഡിൽ പതിനൊന്നു ജില്ലകൾ ഉണ്ട്:

  1. കൊഹിമ
  2. ഫെക്
  3. മോക്കോക്ചുങ്
  4. വോഖ
  5. സുൻഹെബോട്ടോ
  6. തുവെൻസാങ്
  7. മോൺ
  8. ദിമാപൂർ
  9. കിഫൈർ
  10. ലോങ്ലെങ്
  11. പെരെൻ

നാഗാലാൻഡിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുന്നത് നാഗ വർഗ്ഗക്കാരുടെ ആചാരങ്ങളിൽനിന്നും അവരുടെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ നിന്നുമാണ്. ബർമ്മീസ് ഭാഷയിലെ നാക എന്ന വാക്കിൽ നിന്നുമാണ് ഇവർക്ക് ഈ പേർ ലഭിച്ചത്.  മൂക്കു തുളക്കുന്ന മനുഷ്യർ എന്നാണ് നാക എന്ന വാക്കിന്റെ അർഥം. ആസ്സാമിലെയും ബർമ്മയിലേയും വർഗ്ഗക്കാരുമായി നാഗന്മാർക്ക് സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നു. 1816ലെ ബർമ്മൻ അധിനിവേശത്തിനു ശേഷം നാഗന്മാരുടെ പ്രദേശങ്ങൾ ബർമ്മൻ ഭരണത്തിൻ കീഴിലായി. ആസാം നാഗാ കുന്നുകളിൽ അടിച്ചമർത്തലുകളുടെയും പ്രതിഷേധങ്ങളുടെയും കാലഘട്ടമായിരുന്നു ഇത്. 1826ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ആസ്സാം കീഴിലാക്കി. പതിയെ നാഗാ കുന്നുകളിലേക്കും അവർ അധികാരം സ്ഥാപിച്ചു. 1892 ഓടെ ടുയെൻസാങ് പ്രദേശമൊഴിച്ചുള്ള നാഗാ കുന്നുകൾ എല്ലാം ബ്രിട്ടീഷുകാർ കയ്യടക്കി.ഈ പ്രദേശം അവർ ആസ്സാമിൽ ലയിപ്പിച്ചു. ഈ കാലത്ത് ക്രിസ്ത്യൻ മിഷണറിമാർ നാഗന്മാരെ ക്രിസ്തുമതത്തിൽ ചേർക്കാൻ വളരെ പ്രയത്നിച്ചു.

വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡ്, ഉത്സവങ്ങളുടെ നാട് എന്നാണ് അറിയപ്പെടുന്നത്. മനോഹരമായ ഈ പര്‍വ്വതപ്രദേശം അതിശയകരവും വര്‍ണ്ണാഭമായതുമായ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന നിരവധി തദ്ദേശീയ ഗോത്രങ്ങളുടെ ആസ്ഥാനമാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അവരുടെ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഈ ഉത്സവങ്ങള്‍. നാഗാ ഗോത്രങ്ങള്‍ വര്‍ഷത്തില്‍ എല്ലാ സമയത്തും എന്തെങ്കിലും ആഘോഷങ്ങളിലോ അല്ലെങ്കില്‍ ഉത്സവങ്ങളിലോ ഉല്ലസിക്കുന്നവരാണ്.

നാഗാ പാരമ്പര്യങ്ങളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്ന, ഏറ്റവും ആകര്‍ഷണീയമായ ചില പ്രധാന ഉത്സവങ്ങൾ:

  • നാഗാലാന്‍ഡിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് വേഴാമ്പല്‍ ഉത്സവം.
  • തങ്ഖുല്‍ നാഗ ഗോത്രക്കാരുടെ ഉത്സവമാണ് ലൂയിറ ഫാനിറ്റ് ഫെസ്റ്റിവല്‍.
  • കൊന്യാക് ഗോത്രക്കാര്‍ ആഘോശിക്കുന്ന ഉത്സവമാണ് അലോയാങ്.

LEAVE A REPLY

Please enter your comment!
Please enter your name here