കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി വീണ്ടും ഡോ ശശി തരൂർ എംപി.

0
113

കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി വീണ്ടും ഡോ ശശി തരൂർ എംപി. തന്റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവേറെയെന്ന വിമർശന എക്സ് പോസ്റ്റിൽ അദ്ദേഹം പങ്കുവച്ചു.
ഡോ ശശി തരൂർ റീപോസ്റ്റ് ചെയ്തത്, രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തത് കോൺഗ്രസിന്റെ കഴിവുകേടെന്ന് എക്സ് പോസ്റ്റിൽ പറയുന്നു. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് പുതിയ നീക്കം.

ശശി തരൂരും രാഹുൽ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോൺഗ്രസിനുള്ളിൽ നിലനിൽക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്നം അവരുടെ സഹവർത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയിൽ കൊണ്ടുപോവാനോ ഉള്ള കഴിവ് കോൺഗ്രസിനില്ല എന്നതാണ് പ്രശ്നം’ തരൂർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ നിന്ന് ശശി തരൂർ വിട്ടുനിന്നിരുന്നു. പാർട്ടിയുടെ സുപ്രധാന യോഗങ്ങളിൽ നിന്ന് തരൂർ വിട്ടുനിൽക്കുന്നത് ആവർത്തിക്കുന്നതിൽ നേതൃത്വത്തിന് അതൃപ്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here