സുനാമി മുന്നറിയിപ്പ്, മൂന്നടി വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയെന്ന് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം

0
66

ടോക്കിയോ: ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്. വടക്കൻ പസഫിക് തീരപ്രദേശത്താണ് ജപ്പാൻ കാലാവസ്ഥാ കേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഒരു മീറ്റർ (മൂന്ന് അടി) വരെ ഉയരത്തിലുള്ള സുനാമി തിരമാലകൾ തീരപ്രദേശത്ത് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് ജെഎംഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച (ഡിസംബർ 5) വടക്കൻ ജപ്പാനിൽ വെള്ളിയാഴ്‌ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കുറഞ്ഞത് 50 പേർക്ക് പരിക്കേറ്റിരുന്നു. ജപ്പാനിലെ ഹോൺഷു ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള അമോറിയുടെ തീരത്ത് നിന്ന് 80 കിലോമീറ്റർ (50 മൈൽ) അകലെ, പസഫിക് സമുദ്രത്തിലാണ് സുനാമി രൂപപ്പെട്ടത്. രാത്രി 11:15 ഓടെ തീരത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു.

അമോറിക്ക് തൊട്ടു തെക്കുള്ള ഇവാട്ടെ പ്രിഫെക്‌ചറിലെ കുജി തുറമുഖത്ത് 70 സെന്‍റിമീറ്റർ (2 അടി, 4 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ എത്തിയതായി ജപ്പാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഖലയിലെ തിരദേശത്തുള്ള ജനങ്ങളെ ഇത് ബാധിച്ചെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു. അമോറിക്ക് തൊട്ടു തെക്കുള്ള ഇവാട്ടെ പ്രിഫെക്‌ചറിലെ കുജി തുറമുഖത്ത് 70 സെന്‍റിമീറ്റർ (2 അടി, 4 ഇഞ്ച്) വരെ ഉയരത്തിലാണ് തിരമാലകൾ ഉണ്ടായത്.

23 പേർക്ക് പരിക്കേറ്റതായാണ് അഗ്നിശമനയും ദുരന്തനിവാരണ ഏജൻസിയും നല്‍കുന്ന കണക്കുകൾ. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതുമാണ്. നിരവധി പേർ തകർന്ന് വീണ കെട്ടിടങ്ങള്‍ക്കും മറ്റും അടിയില്‍ പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹച്ചിനോഹെയിലെ ഒരു ഹോട്ടലിൽ ഉണ്ടായിരുന്ന നിരവധി പേർക്കും പരിക്കേറ്റിട്ടുണ്ട്.

സമാനമായതോ അതിലും വലുതോ ആയ മറ്റൊരു സുനാമിക്ക് സാധ്യതയുണ്ടെന്ന് ജെഎംഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിൻ്റെ വടക്കുകിഴക്കൻ അറ്റത്തുള്ള സാൻറികു പ്രദേശവും വടക്കൻ പസഫിക്ക് ദ്വീപായ ഹോക്കൈഡോയും ഇതിൽ ഉൾപ്പെടുന്നു.

2011-ൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ ഓർമകൾ ഈ മേഖലയെ ഇപ്പോൾ വേട്ടയാടുന്നു. മുൻ ദുരന്തത്തിൽ 18,500 പേർ മരിക്കുകയും നിരവധിപോരെ കാണാതാകുകയും ചെയ്‌തിരുന്നു. 2024 നങ്കായ്തോട്ടിൽ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും മൂലം 298,000 പേർക്ക് വരെ ജീവൻ നഷ്‌ടമാകുകയും 2 ട്രില്യൺ ഡോളർ വരെ നാശനഷ്‌ടങ്ങൾ ഉണ്ടാകുകയും ചെയ്‌തെന്ന് സർക്കാർ പറഞ്ഞു.

ലോകത്തിൽ തന്നെ ഇടയ്‌ക്കിടെ ഭൂകമ്പമുണ്ടാകുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് ജപ്പാൻ. ഏകദേശം 125 ദശലക്ഷം ആളുകൾ താമസിക്കുന്ന ഈ ദ്വീപസമൂഹത്തിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ ഉണ്ടാകുന്നു. അവയിൽ ഭൂരിഭാഗവും നേരിയവയാണ്, എന്നിരുന്നാലും അവ ഉണ്ടാക്കുന്ന നാശനഷ്‌ടങ്ങൾ തോത് അനുസരിച്ച് വ്യത്യാസപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here