പുത്തൻ ലുക്കിൽ അല്ലു അർജുൻ ; വൈറലായി ചിത്രം

0
144

ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറിയ താരമാണ് അല്ലു അർജുൻ. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ചുരുളന്‍ മുടിയില്‍ സ്റ്റൈലിഷായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്. അല്ലുവിന്റെ പുതിയ ചിത്രം ‘പുഷ്പ’യിലെ ഗെറ്റപ്പാണ് ഇതെന്നാണ് സൂചന. അഞ്ച് ഭാഷകളിയാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ സുകുമാറും അല്ലുവും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പീറ്റര്‍ ഹെയ്നും കൂടാതെ ഇന്റര്‍നാഷണല്‍ സ്റ്റണ്ട്മാനും ചേര്‍ന്നാണ് ചേസിംഗ് സീന്‍ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here