യാത്രക്കാര്‍ക്ക് മികച്ചസൗകര്യങ്ങളുമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിരത്തിലിറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് നിന്നുള്ള വിവിധ ബസ് സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊട്ടാരക്കരയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കൊല്ലം: കൊട്ടാരക്കരയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ . യാത്രക്കാര്‍ക്ക് മികച്ചസൗകര്യങ്ങളുമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് നിരത്തിലിറക്കും. ബസ് സ്റ്റേഷനുകളില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം: കൊട്ടാരക്കരയില്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ ശിലാസ്ഥാപനം ഉടൻ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ . യാത്രക്കാര്‍ക്ക് മികച്ചസൗകര്യങ്ങളുമായി കൂടുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് നിരത്തിലിറക്കും. ബസ് സ്റ്റേഷനുകളില്‍ തടസരഹിത വൈദ്യുതി ഉറപ്പാക്കാന്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
പത്തനാപുരം – എറണാകുളം റൂട്ടില്‍ ആരംഭിച്ച എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ്, കുണ്ടയം – ഏനാത്ത് – കടമ്പനാട് – ചക്കുവള്ളി വഴിയുള്ള ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ മേഖലകളിലൂടെയുള്ള മിനി ബസ് സര്‍വീസുകള്‍ തുടങ്ങിയവയാണ് ഗതാഗ മന്ത്രി ഉദ്ഘാടനം ചെയ്തത്.
വിദ്യാർഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്ര ഒരുക്കാൻ സാധിക്കുന്നതാണ് കെഎസ്ആർടിസിയുടെ സ്റ്റുഡന്റസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ ബസ് ടിക്കറ്റിങ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർഥികൾക്ക് യാത്ര ചെയ്യാം.
ഒരു മാസം 25 ദിവസത്തെ യാത്രകളാണ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ 1, 20,030 വിദ്യാർഥികൾക്ക് കൺസഷന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതിൽ 38,863 വിദ്യാർഥികൾക്ക് കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 65,000 കാർഡുകൾ ഡിപ്പോകളിൽ സ്റ്റോക്ക് ആയി ഉണ്ട്. ഘട്ടം ഘട്ടമായി നിലവിലുള്ള പേപ്പർ കൺസഷൻ കാർഡ് സിസ്റ്റം പൂർണ്ണമായും ഡിജിറ്റൽ കാർഡുകളാക്കി മാറ്റുന്നതിലൂടെ എല്ലാ വിദ്യാർഥികൾക്കും കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡുകൾ ലഭ്യമാകും. കൺസഷൻ കാർഡ് ലഭിക്കുന്നതിന് https://concessionksrtc.com/ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
അതേസമയം, കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പ്രവർത്തന ശൈലിയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും ആയതിന് ആവശ്യമായ വിദഗ്ധപരിശീലനം എല്ലാ വിഭാഗം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നൽകണമെന്ന് മന്ത്രി നിർദേശിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി കെഎസ്ആർടിസി ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കുമായി വിവിധ മേഖലകളിലെ പ്രഗൽഭരായ പരിശീലകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്.







