തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കെഎംബിആര്‍ – കെപിബിആര്‍ നടപടികളെ സ്വാഗതം ചെയ്ത് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ക്രെഡായിയും. പുതിയ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിലേക്ക് നയിക്കുമെന്ന് വിലയിരുത്തൽ.
തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള കെഎംബിആര്‍, കെപിബിആര്‍ നടപടികളെ സ്വാഗതം ചെയ്ത് ടിസിസിഐയും സിആർഇഡിഎഐയും. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പുതിയ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമായ അന്തരീക്ഷത്തിലേക്ക് നയിക്കുന്ന വലിയൊരു മുന്നേറ്റത്തിനാണ് വഴി ഒരുക്കുന്നത്.
1971ലെ പഴയ പ്ലാന്‍ തയ്യാറാക്കിയ കാലത്ത് ഐടി മേഖലയുടെ വളര്‍ച്ചയെന്ന ആശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ മാസ്റ്റര്‍ പ്ലാന്‍, ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഹെല്‍ത്ത് സെക്ടര്‍, എജ്യുക്കേഷണല്‍ ഹബ്‌സ്, ഹൗസിങ്, എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപകമായ വികസനത്തിന് വഴി ഒരുക്കുന്നതായി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (TCCI) ക്രെഡായിയും CREDAI) സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ വിലയിരുത്തി.
ട്രാന്‍സിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) നു നല്‍കിയ ഇളവുകള്‍, നഗരത്തിന്റെ സമഗ്ര വികസനത്തിന് പ്രചോദനം നല്‍കും. കെ.എം.ബി.ആര്‍. / കെ.പി.ബി.ആര്‍. 2025 ഭേദഗതികള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ ദിശയില്‍ വലിയ മുന്നേറ്റമാണ് നടത്തുകയെന്നും സര്‍ക്കാരിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിനും TCCIയും CREDAIയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
പുതിയ മാസ്റ്റര്‍ പ്ലാനും ബില്‍ഡിംഗ് റൂളുകളും, തിരുവനന്തപുരം നഗരത്തെ അടുത്ത വര്‍ഷങ്ങളില്‍ ആഗോള നിലവാരത്തിലുള്ള മെട്രോ നഗരമായി മാറ്റുകയും സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദത്വം വര്‍ദ്ധിപ്പിക്കുകയും, ഐ.ടി., ലോജിസ്റ്റിക്സ്, വെയര്‍ഹൗസിങ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപങ്ങളും തൊഴില്‍ അവസരങ്ങളും വര്‍ധിപ്പിക്കും.
ടിസിസിഐ പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായരും, സെക്രട്ടറി അബ്രഹാം തോമസ്, ക്രെഡായി ചെര്‍മാന്‍ റോയ്പീറ്റര്‍, പ്രസിഡന്റ് അരുണ്‍ അയ്യപ്പന്‍ ഉണ്ണിത്താന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.








