ലോകം കീഴടക്കിയ രീതിയില് ഞങ്ങള് എന്ഇപി നടപ്പിലാക്കില്ല എന്നാണ് പറയുന്നത്. എന്നാല് ഉന്നതവിദ്യാഭ്യാസരംഗത്ത് 2023 ജൂണ് മാസം അഞ്ചാം തീയതി മുഖ്യമന്ത്രി നേരിട്ട് വൈസ് ചാന്സലര്മാരുടെ യോഗം വിളിച്ച് ഇത് നടപ്പിലാക്കാന് ആവശ്യപ്പെട്ടു. ഇത് എന്ഇപി അല്ല, ‘ആഗോള സിലബസ്’ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിദേശ വിദ്യാര്ത്ഥികള് ഇങ്ങോട്ട് കൊണ്ടുവരാന് വേണ്ടിയാണെന്ന്. ഈ നാലുവര്ഷത്തെ ഡിഗ്രി കോഴ്‌സ് നമ്മുടെ എന്ഇപിയുടെ ഭാഗമാണ്. എന്നിട്ടാണ് എന്ഇപി നടപ്പിലാക്കില്ല എന്ന് പറയുന്നത്. എന്തിനാണ് ഈ കാപട്യം.
‘ഈ നാലുവര്ഷത്തെ ഓണേഴ്‌സ് കോഴ്‌സ് വഴി 75 ശതമാനം മാര്ക്ക് കിട്ടുന്ന കുട്ടിക്ക് നേരിട്ട് റിസര്ച്ചിന് പോകാം. അല്ലാത്തവര്ക്ക് ഒരു വര്ഷം പോസ്റ്റ് ഗ്രാജുവേഷന് കഴിഞ്ഞ് പോകാം. ഇതിനെയാണ് ഇവിടെ എതിര്ക്കുന്നത്. എന്നാല് ഇവിടുത്തെ സര്ക്കാര് സ്‌കൂളുകളുടെ വികസനത്തെക്കുറിച്ച് അവര് പറയുന്നു. നരേന്ദ്ര മോദി അധികാരത്തില് വന്നതിന് ശേഷമാണ് ഈ മാറ്റങ്ങള് വന്നത്.
2022-23ല് 1071 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഈ പണം ആര്ക്കാണ് കിട്ടുന്നത്. ഇവിടുത്തെ പാവപ്പെട്ടവന്റെ മക്കള് പഠിക്കുന്ന സര്ക്കാര് സ്‌കൂളുകള്ക്കല്ലേ.
‘കേന്ദ്ര സര്ക്കാരിനെയും സംസ്ഥാന സര്ക്കാരിനെയും ജനങ്ങള് തിരഞ്ഞെടുത്തതാണ്. രണ്ടിന്റെയും ആനുകൂല്യം കിട്ടാന് ഇവിടുത്തെ കുട്ടികള്ക്ക് അവകാശമുണ്ട്. അത് തടയാന് ഇവര്ക്ക് എന്താണ് അവകാശം. അതുകൊണ്ട് ഈ കാപട്യം അവസാനിപ്പിച്ച്, ചൈനയിലെ സിലബസ് ആണെന്നൊക്കെ പറഞ്ഞ് എതിര്ക്കാതെ, ദേശീയ വിദ്യാഭ്യാസ നയം നേരായ രീതിയില് നടപ്പിലാക്കുകയാണ് വേണ്ടത്. വിദ്യാര്ത്ഥികളുടെ ഭാവിയാണ് പ്രധാനം.
ശ്രീ ജോര്ജ് കുര്യന്








