1.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുർമ് ഇന്ന് കൊച്ചിയിൽ. രാവിലെ 11.30 മണിയോടെ രാഷ്ട്രപതി നാവികസേനാ ആസ്ഥാനത്ത് എത്തിചേരും. തുടർന്ന് റോഡ് മാർഗം 11.55 ന്- സെന്‍റ് തെരേസാസ് കോളജിൽ എത്തും. കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിക്കും. കോളജ് പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12-നു നടക്കുന്ന പരിപാടിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി. രാജീവ്, സഹ വി.എൻ. വാസവൻ എന്നിവരും സംബന്ധിക്കും.
തുടർന്ന് നാവിക സേന ആസ്ഥാനത്തേക്ക് തിരിക്കുന്ന രാഷ്ട്രപതി 1.20 ന്- നാവിക സേന ഹെലിപ്പാഡിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും . 1.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. രാവിലെ പത്ത് മണി മുതൽ രണ്ട് മണി വരെ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ഡ്രോണുകൾ പറത്തുന്നതിനും സിറ്റി പൊലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾ വഴിതിരിച്ചുവിടും
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജങ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജങ്ഷനിലെത്തി കണ്ടെയ്നർ റോഡ് ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ട്കൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്ന് കലൂർ ഇടപ്പള്ളി ഭാഗത്തേക്കു വരുന്ന ചെറുവാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജങ്ഷനിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് പനമ്പിള്ളി നഗർ വഴി മനോരമ ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂർ ജങ്ഷനിലെത്തി പോകണം.
വൈപ്പിൻ ഭാഗത്തുനിന്ന് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്കു പോകേണ്ട വാഹന ങ്ങൾ ഹൈക്കോടതി ജങ്ഷനിൽനിന്ന് ഇട ത്തേക്ക് തിരിഞ്ഞ് കലൂർ ജങ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജങ്ഷനി ലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിലെത്തി കു ണ്ടന്നൂർ ജങ്ഷനിൽനിന്ന് കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. അല്ലെങ്കിൽ ഫോർട്ട്കൊച്ചി – വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിക്കണം. വിവിഐപി വാഹന വ്യൂഹം കടന്നുപോ കുന്ന വഴിയിൽ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ്ങും പൂർണമായി നിരോധിച്ചു.






