ഇവള്‍ ഓരോ ഇന്ത്യക്കാരൻ്റെയും സഹോദരി”, വീരമൃത്യു വരിച്ച സൈനികൻ്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് സൈനികര്‍

0
102

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികൻ്റെ സഹോദരിയുടെ വിവാഹത്തിന് സഹോദരസ്ഥാനത്ത് നില്‍ക്കുന്ന സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഒക്‌ടോബര്‍ മൂന്നിന് ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ പാർലി ഗ്രാമത്തിൽ നടന്ന വിവാഹത്തിലാണ് ഹൃദയസ്‌പര്‍ശിയായ വൈകാരിക നിമിഷങ്ങള്‍ അരങ്ങേറിയത്.

അരുണാചൽ പ്രദേശിൽ സേവനമനുഷ്‌ഠിച്ചിരുന്ന ആശിഷ് കുമാറിൻ്റെ സഹോദരി ആരാധനയുടെ വിവാഹമാണ് സൈനികര്‍ മുന്നില്‍ നിന്ന് നയിച്ച് നടത്തിയത്. ഇതിൻ്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അരുണാചൽ പ്രദേശിൽ കഴിഞ്ഞ വര്‍ഷം നടന്ന ഓപ്പറേഷൻ അലേർട്ടിനിടെയായിരുന്നു ആശിഷ് കുമാര്‍ വീരമൃത്യു വരിച്ചത്.

തൻ്റെ സഹോദരിയുടെ ഏറ്റവും പ്രിയപ്പെട്ട വിവാഹ ദിനത്തിൽ സഹോദരൻ്റെ അസാന്നിധ്യം ഉണ്ടാകരുതെന്ന ദൃഢനിശ്ചയത്തോടെയാണ് സഹ സൈനികർ വിവാഹത്തിൽ പങ്കെടുക്കാൻ അരുണാചല്‍ പ്രദേശില്‍ നിന്ന് ഹിമാചലില്‍ എത്തിയത്. ഒരു സഹോദരൻ്റെ സ്ഥാനത്ത് നിന്നുകൊണ്ട് വിവാഹ ചടങ്ങളിലെ എല്ലാ കാര്യങ്ങളും സൈനികര്‍ നടത്തിക്കൊടുക്കുകയും ചെയ്‌തു.

സൈനികര്‍ വരൻ്റെ ഘോഷയാത്ര നയിച്ചു, വധുവിനെ വേദിയിലേക്ക് ആനയിച്ചു, ചടങ്ങിലുടനീളം ദമ്പതികളോടൊപ്പം നിന്നു, ചടങ്ങിനുശേഷവും ഭര്‍തൃവീട്ടിലേക്ക് പോകുന്ന ദമ്പതികളെ അനുഗമിച്ചു. അങ്ങിനെ ഒരു സഹോദരൻ്റെ എല്ലാ പരമ്പരാഗത കടമകളും കര്‍ത്തവ്യങ്ങളും സൈനികര്‍ നിറവേറ്റി. സൈനികർ ആരാധനയ്ക്ക് വിവാഹ സമ്മാനമായി 3 ലക്ഷം രൂപയും നല്‍കി.

ആരാധനയുടെയും വിവാഹത്തിനെത്തിയ അതിഥികളുടെയും കണ്ണുകളെ ഈറനണിയിച്ച രംഗങ്ങളായിരുന്നു അരങ്ങേറിയത്. അപ്രതീക്ഷിതമായ ഈ ബഹുമതിയിൽ മതിമറന്ന വധു, എല്ലാവരുടെയും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി. “ആരാധനയ്‌ക്കൊപ്പം നിൽക്കുകയും ആശിഷിൻ്റെ ഓർമകളെ ആദരിക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ധാർമിക കടമയായിരുന്നു,” എന്ന് ഒരു സൈനികൻ പറഞ്ഞു.

“രക്തസാക്ഷി ആശിഷ് എന്നും അമർത്യനായി തുടരും. അദ്ദേഹത്തിൻ്റെ സഹോദരിയുടെ വിവാഹ ചടങ്ങ് വളരെ വൈകാരികമായിരുന്നു. ആശഷിൻ്റെ അഭാവം നികത്താൻ സൈനികരുണ്ടായിരുന്നു. രക്തസാക്ഷിയുടെ സഹോദരിയെ ഞങ്ങൾ പരമാവധി സഹായിച്ചു. ആശിഷ് കുമാർ എപ്പോഴും രാജ്യത്തെ ജനങ്ങളുടെ ഹൃദയങ്ങളിലുണ്ടാകും. മുൻ സൈനിക അസോസിയേഷൻ എപ്പോഴും രക്തസാക്ഷിയുടെ കുടുംബത്തോടൊപ്പം നിൽക്കും,” വിവാഹത്തിൽ പങ്കെടുത്ത മുൻ സൈനിക ക്ഷേമ അസോസിയേഷൻ ഉദ്യോഗസ്ഥൻ നരേന്ദ്ര ചൗഹാൻ പറഞ്ഞു.

സോഷ്യല്‍മീഡയയില്‍ വൈകാരിക പ്രതികരണങ്ങള്‍

വൈകാരികമായ ചടങ്ങിൻ്റെ വീഡിയോ പെട്ടെന്ന് ഓൺലൈനിൽ പ്രചരിച്ചു. നിരവധിപേര്‍ സൈന്യത്തെ പ്രശംസിച്ച് രംഗത്തെത്തി. “യഥാർഥ സാഹോദര്യം എങ്ങനെയായിരിക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്. 19 ഗ്രനേഡിയർ ബറ്റാലിയനിലെ സൈനികർ രാജ്യം കാക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച സഹോദരിയുടെ വിവാഹത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് അവർ പങ്കിടുന്ന ബന്ധത്തിൻ്റെ ആഴം കാണിക്കുന്നു. സൈനിക കുടുംബങ്ങൾ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന് അവർ തെളിയിച്ചു,” ഒരു ഉപയോക്താവ് എഴുതി.

ഓരോ ഇന്ത്യൻ പൗരൻ്റെയും സൈനികൻ്റെ സഹോദരി ഓരോ ഇന്ത്യക്കാരെൻ്റെയും സഹോദരി കൂടിയാണ്. കേവലം പ്രതിഫലം ലഭിക്കുന്നതിലുപരി സ്വന്തം ജീവൻ ത്യാഗം ചെയ്‌ത് ഓരോ ഇന്ത്യക്കാരെൻ്റെയും സുരക്ഷയാണ് അവർ നമുക്ക് നൽകുന്നത്” മറ്റൊരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here