ഈ ഭക്ഷണങ്ങൾ അറിയാതെ പോലും പശുക്കൾക്ക് നൽകരുതേ; ജീവന് ഭീഷണിയാകും

0
30

സാധാരണമെന്ന് തോന്നുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് പശുക്കളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമായേക്കും.

ക്ഷീരകർഷകർ നിരവധിയുള്ള നാടാണ് നമ്മുടേത്. പണ്ട് കാലങ്ങളിൽ പശുവില്ലാത്ത വീടുകൾ വിരളമായിരുന്നു. വീട്ടിലേക്ക് ആവശ്യമായ പാലിനും പാലുത്പന്നങ്ങൾക്കും വേണ്ടിയായിരുന്നു അന്ന് പശുക്കളെ വളർത്തിയിരുന്നത്. എന്നാൽ ഇന്ന് പലരുടെയും പ്രധാന വരുമാന മാർഗമാണിത്. എളുപ്പമെന്ന് തോന്നാമെങ്കിലും പശുക്കളെ വളർത്തുന്നതും അവയുടെ പരിപാലനവും പ്രയാസമേറിയതാണ്. ഇവയുടെ ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം ശ്രദ്ധ ആവശ്യമാണ്. അതിൽ ഏറ്റവും പ്രധാനം പശുക്കൾക്ക് നൽകുന്ന ഭക്ഷണമാണ്. മനുഷ്യൻ കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണവും പശുക്കൾക്കും അനുയോജ്യമാണ്. എന്നാൽ അതിൽ ചില ഭക്ഷണങ്ങൾ പശുക്കളുടെ ആരോഗ്യത്തെ അപകടത്തിലാക്കും. അത്തരത്തിൽ പശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സോയാബീൻസ്
കന്നുകാലി തീറ്റയിൽ പ്രോട്ടീൻ സപ്ലിമെന്‍റായി പലപ്പോഴും സോയാബീൻ ചേർക്കാറുണ്ട്. ചെറിയ അളവിൽ ഇത് സുരക്ഷിതമാണ്. എന്നാൽ അസംകൃതമോ വിളവെടുക്കാൻ പകമാകാത്തതോ ആയ സോയാബീനുകളിൽ അമോണിയ വിഷബാധയ്ക്ക് കാരണമാകുന്ന എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് പശുക്കളുടെ ഭാരം വർധിപ്പിക്കുകയും രക്തത്തിൽ കലരുകയും ചെയ്യും. കൂടാതെ പശുക്കൾക്ക് അമിതമായി സോയാബീൻസ് കൊടുക്കുന്നത് പോഷക സന്തുലിതാവസ്ഥയെ തകരാറിലാക്കുകയും വയറിളക്കത്തിലേക്ക് നയിക്കുകയും ചെയ്യും. പൂപ്പൽ ബാധിച്ച സോയാബീൻ ബലഹീനത, വിശപ്പില്ലായ്‌മ ഉൾപ്പെടെ മരണത്തിന് വരെ കാരണമായേക്കാം. അതിനാൽ പശുക്കൾക്ക് സോയാബീൻ നൽകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ചോക്ലേറ്റ്
ചോക്ലേറ്റിൽ കഫീനും തിയോബ്രോമിനും അടങ്ങിയിട്ടുണ്ട്. പശുക്കളിൽ പാൽ ഉത്പാദനം കുറയാൻ ഇത് കാരണമാകും. പശു കുഞ്ഞുങ്ങളിൽ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും അമിതമായി വിയർപ്പ് അനുഭവപ്പെടാനും ഇത് ഇടയാക്കും. അതിനാൽ പശുക്കൾക്ക് ചോക്ലേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ നൽകാതിരിക്കുക.

ഉള്ളി
അമിതമായി ഉള്ളി കഴിക്കുന്നത് പശുക്കളിൽ ബീഫ് ടോക്‌സിയോസിസ് എന്ന വിഷബാധയ്ക്ക് കാരണമാകും. ഇത് ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും ഹീമോലിറ്റിക് അനീമിയ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. വിറയൽ, വിശപ്പില്ലായ്‌മ, ഹൃദയമിടിപ്പ് വർധിക്കുക, കണ്ണുകളിൽ മഞ്ഞനിറം എന്നിവ ഇതിന്‍റെ ഭാഗമായുണ്ടാകുന്ന ലക്ഷണങ്ങളാണ്. പശുക്കൾക്ക് പുറമെ മറ്റ് മൃഗങ്ങൾക്കും ദോഷകരാമായ സംയുക്തങ്ങൾ ഉള്ളിയിൽ അടങ്ങിയിയിട്ടുണ്ട്.

എൽഡർബെറി
എൽഡർബെറികൾ പൊതുവെ സുരക്ഷിതമായ ഒരു ഫലമാണ്. എന്നാൽ ഇവ പാകം ചെയ്യാതെ കഴിക്കുന്നത് പശുക്കളുടെ ആരോഗ്യം അപകടത്തിലാക്കും. സയനോജെനിക് ഗ്ലൈക്കോസൈഡുകൾ, വിഷ ആൽക്കലോയിഡുകൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് പശുക്കളിൽ ഛർദ്ദി, ഓക്കാനം എന്നിവ ഉൾപ്പെടെ അവയവങ്ങൾ പ്രവർത്തനം തകരാറിലാക്കാനും മരണത്തിലേക്ക് തള്ളിവിടാനും കാരണമാകും. അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എൽഡർബെറി ചെടികളുള്ള ഭാഗങ്ങളിൽ പശുവിനെ മേയാൻ വിടാതിരിക്കാൻ ശ്രദ്ധിക്കുക.

ഉപ്പ്
അമിതമായ ഉപ്പിന്‍റെ ഉപഭോഗം പശുക്കളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിൽ കഴിയുകയോ ശരീരത്തിൽ ജലാംശം കുറയുകയോ ചെയ്യുന്ന സാഹചര്യത്തിൽ. അമിതമായി ഉപ്പ് ഉള്ളിൽ ചെന്നാൽ ദാഹം, വയറിളക്കം, വയറുവേദന, അമിതമായി ഉമിനീർ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ പശുക്കളിൽ കാണപ്പെടാറുണ്ട്. ഗുരുതരാവസ്ഥയിൽ അപസ്‌മാരം, അന്ധത, ഭാഗിക പക്ഷാഘാതം തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം.

അവോക്കാഡോ
അവോക്കാഡോയിൽ പെർസിൻ എന്ന വിഷ സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് പശുക്കൾക്ക് ദോഷകരണമാണ്. സസ്‌തനഗ്രന്ഥി കലകൾക്ക് കേടുപാടുകൾ, ബലഹീനത, ശ്വസന തകരാറുകൾ, പാൽ ഉത്‌പാദനം കുറയുക തുടങ്ങീ പെട്ടന്നുള്ള മരണത്തിന് വരെ കാരണമായേക്കും. അതിനാൽ അറിയാതെപോലും അവോക്കാഡോ പശുക്കൾക്ക് നൽകാതിരിക്കുക. കൂടാതെ അവോക്കാഡോ മരങ്ങളുള്ള ഇടങ്ങളിൽ പശുക്കളെ മേയാൻ വിടാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here