ഉപവാസം അനുഷ്ഠിക്കുന്നതിന്റെ ഗുണങ്ങൾ

0
147

വൃതങ്ങൾ/ ഉപവാസങ്ങൾ എന്നിവയുടെ ശാസ്ത്രീയത

1. ഞരമ്പുകള്‍ക്ക് ശക്തി വര്‍ദ്ധിക്കുന്നു.

2. കണ്ണുകളുടെ ശക്തി വര്‍ദ്ധിക്കുന്നു.

3. ശരീരത്തിലെ മലിന വസ്തുക്കളെ പുറംതള്ളാന്‍ പ്രാണന് കൂടുതല്‍ സമയം കിട്ടുന്നു.

4. രക്തത്തിലെ ചുവന്ന അണുക്കള്‍ വര്‍ദ്ധിക്കുന്നു.

5. ബുദ്ധിവികാസം എളുപ്പം കരഗതമാകുന്നു.

6. ഹൃദയം, വൃക്കകള്‍, കരള്‍, രക്തം എന്നിവയ്ക്ക് വിശ്രമം കിട്ടുകയും അവയുടെ കാര്യശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

7. ക്ഷതം സംഭവിച്ച എല്ലുകള്‍ എളുപ്പം നന്നാക്കപ്പെടുന്നു.

8. അകത്തും പുറത്തുമുള്ള ശരീര വൃണങ്ങള്‍ സുഖപ്പെടുന്നു.

2016 ലെ PHYSIOlOGY OR MEDICINE വിഭാഗത്തിൽ നോബൽ സമ്മാനം കിട്ടിയത് ജപ്പാൻ കാരനായ YOSHINORI OHOSUMI എന്ന ശാസ്ത്രജ്ഞനാണ്. അത് MECHANISM for AUTOPHAGY എന്ന അദ്ദേഹത്തിന്റെ ഗവേഷണത്തിനാണ്.

അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ എന്തു സംഭവിക്കുന്നു എന്നതാണ് വിഷയം. വളരെ ഞെട്ടിക്കുന്ന റിസൾട്ട് ആണ് കിട്ടിയത്. ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ശരീരം സ്വയം ചെയ്യുന്ന ഒരു പ്രക്രിയ.
അതാണ് AUTOPHAGY.

AUT0 PHAGY എന്ന വാക്കിൽ
AUTO എന്നാൽ SELF.
PHAGE lN എന്നാൽ TO EAT.
അതായത് AUTOPHAGY
എന്നാൽ SELF EATING.

അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ആത് നിർജീവമായ കോശങ്ങളെ, സെല്ലുകളെ ഭക്ഷിക്കും. തന്മൂലം കാൻസർ പോലുള്ള മാരകമായ, ജീവന് ഭീക്ഷിണിയുള്ള അസുഖം ശരീരത്തെ ബാധിക്കുന്നില്ല. ഇതിന്റെ മറ്റൊരു വശം, ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കിൽ ( LACK OF FOOD) ശരീരത്തിലെ നിർജീവ കോശങ്ങൾ നശിക്കാതെ പെരുകി പെരുകി കാൻസർ പോലുള്ള അസുഖമായി മാറുന്നു.

ശരീരത്തിനാവശ്യമായ ഈ പ്രക്രിയയെ മലയാളത്തിൽ ഉപവാസം എന്നു പറയുന്നു. ഉപവാസം എത്ര മഹത്വമേറിയതാണെന്നും മനുഷ്യനിലനില്പിന് അത് എത്ര അത്യന്താപേക്ഷിതമാണെന്നും ഇത് വ്യക്തമാക്കുന്നു.

( ഉപവാസ പരിശീലനത്തിന് ആദ്യം ആറുമണിക്കൂർ,ഇടവിട്ട് ഭക്ഷണം കഴിച്ചു ശീലിക്കുക പിന്നെ 8, പിന്നെ 10, പിന്നെ 12 അങ്ങനെ ക്രമേണ കൂട്ടിക്കൊണ്ടുപോകുക. ഉപവാസ സമയങ്ങളിൽ തീർച്ചയായും വെള്ളം കുടിക്കുക, പഴങ്ങൾ കഴിക്കുക.)

LEAVE A REPLY

Please enter your comment!
Please enter your name here