പ്രധാനമന്ത്രി ആവാസയോജന ക്രെഡിറ്റ് ലിങ്ക് ഭവന പദ്ധതി കേരളത്തിൽ

0
99

വീടുവെക്കാൻ പോകുന്നവരും വീടുവെക്കുന്നവർക്കും സന്തോഷവാർത്ത

12 ലക്ഷം വരെ കേന്ദ്രസർക്കാർ ബാങ്കുകൾ വഴി അനുവദിച്ചു നൽകുന്ന പദ്ധതി കേരളത്തിലും ഹൗസിങ് ബോർഡ് വഴിയും അപേക്ഷ സ്വീകരിക്കുന്നു

പ്രധാനമന്ത്രി ആവാസയോജന ക്രെഡിറ്റ് ലിങ്ക് ഭവന പദ്ധതി കേരളത്തിൽ ഭവന നിർമ്മാണ ബോർഡ് വഴിയും അപേക്ഷിക്കാം

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 2025-26 സാമ്പത്തിക വർഷത്തിൽ ദേശ സാത്കൃത ബാങ്കിൽ നിന്നും ഭവന വായ്പ സഹായം എടുത്തിട്ടുള്ള കുറഞ്ഞത് മൂന്ന് സെൻറ് ഭൂമിയുള്ള മൂന്ന് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നും ലോൺ ലിങ്ക്‌ഡ് സബ്‌സിഡി സ്കീം വഴി അപേക്ഷ സ്വീകരിക്കുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിലെയും (EWS)
താഴ്ന്ന വരുമാനക്കാരിലെയും (LIG) ഗുണഭോക്താക്കൾക്ക് ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി 6 ലക്ഷം രൂപ വരെയുള്ള വായ്പാ തുകകൾക്ക് മാത്രമേ ലഭ്യമാകൂ,

MIG-യ്ക്കുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്കീം

MIG-യ്ക്കുള്ള CLSS,

6,00,001 മുതൽ 12,00,000 രൂപ വരെ (MIG-I), MIG-I-ൽ, 9 ലക്ഷം രൂപ വരെയുള്ള വായ്പ തുകകൾക്ക് 4% പലിശ സബ്‌സിഡി നൽകിയിട്ടുണ്ട്, MIG-II-ൽ, 12 ലക്ഷം രൂപ വരെയുള്ള വായ്പ തുകകൾക്ക് 3% പലിശ സബ്‌സിഡി നൽകിയിട്ടുണ്ട്. പരമാവധി 20 വർഷത്തെ വായ്പാ കാലാവധിയിൽ അല്ലെങ്കിൽ യഥാർത്ഥ കാലാവധിയിൽ, ഏതാണ് കുറവ് അത് അനുസരിച്ച് 9% NPV ആയി പലിശ സബ്‌സിഡി കണക്കാക്കുന്നു.

ഒരു വീടിൻ്റെ ആകെ നിർമ്മാണ ചിലവിന്റെ 25 ശതമാനം സർക്കാർ സബ്സിഡിയായി (മൂന്ന് ലക്ഷം രൂപ) കണക്കാക്കുന്നു. എൽ .ഐ .ജി /എം .ഐ .ജി ഒന്ന് വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടിയുള്ള ഈ സ്കീം നടപ്പിലാക്കുന്നതിനുള്ള അപേക്ഷകൾ കേരളാ ഹൗസിങ് ബോർഡിൻ്റെ http://www.kshbonline.com/articles/view/Loan-Linked-Subsidy-Scheme/4 വെബ്സൈറ്റ് മുഖേനവഴിയും അപേക്ഷ നൽകാം

ഭവന നിർമ്മാണ ബോർഡ് ഇടത്തരം വരുമാന വിഭാഗക്കാർക്കായി ലോൺ ലിങ്കിഡ് സബ്സിഡി സ്കീം എന്ന ഒരു ഭവന പദ്ധതി 2023 സെപ്റ്റംബർ മാസം 15 തീയതി മുതൽ നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത പദ്ധതി പ്രകാരം 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള സ്വന്തമായി 1.5 സെന്റ് ഭൂമിയെങ്കിലും ഉളളവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പരമാവധി 3 ലക്ഷം രൂപ സര്‍ക്കാര്‍ സബ്സിഡി അനുവദിക്കുന്നതാണ്.

ഒരു വീടിന്റെ നിർമ്മാണ ചെലവിന്റെ 25% സര്‍ക്കാര്‍ സബ്സിഡിയും 75 % ഗുണഭോകൃത വിഹിതവും കണക്കാക്കിയിട്ടുളളത് .ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിൽ നിന്നും ഭവന വായ്പ എടുക്കുന്നതോടൊപ്പം ബോർഡ് അംഗീകരിച്ച നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന LIG/MIG ഗുണഭോക്താക്കൾക്ക് ബാങ്കില്‍ നിന്നും തവണകളായി വായ്പാ തുക ലഭിക്കുന്നതോടൊപ്പം ബോര്‍ഡില്‍നിന്നും ആനുപാതികമായി സബ്സിഡി തുക വിതരണം ചെയ്യുന്നതാണ്.

വീട് നിർമ്മാണത്തിന് അനുവദനീയമായ കാർപെറ്റ് ഏരിയ 100 മുതൽ 160 ചതുരശ്ര മീറ്റർ വരെ ആയി നിജപ്പെടുത്തിയിട്ടുള്ളതാണ്.

ഗുണഭോക്താവ് സ്വന്തം ഉത്തരവാദിത്വത്തിൽ നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കി ഭവന നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്.

ഗുണഭോക്താവ് സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്ത പട്ടിക ലിസ്റ്റിൽ ഉൾപെട്ടവരോ, വീട് നിർമ്മാണത്തിന് സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചവരോ ആകരുത്.

ഭവന നിർമ്മാണത്തിന് സബ്‌സിഡി തുക ലഭിക്കുന്ന ഗുണഭോക്താക്കൾ തുക പൂർണമായും കൈപറ്റി 15 വർഷത്തിനകം വീട് കൈമാറ്റം ചെയ്യാനോ,വിൽക്കാനോ പാടുള്ളതല്ല.

ഓൺലൈൻ ആയി ജൂലൈ 21 മുതൽ ആഗസ്റ്റ് 22 വരെ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here