ഭരണഘടനാ സ്ഥാപനങ്ങൾ, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, സർക്കാർ എന്നിവയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയും ജനമനസ്സുകളിൽ സംശയങ്ങൾ സൃഷ്ടികകാൻ ശ്രമിക്കുകയും ചെയ്യുന്നത് Rahul Gandhi യുടെയും INDI സഖ്യത്തിന്റെയും സ്ഥിരം രാഷ്ട്രീയ തന്ത്രമായി മാറിയിരിക്കുന്നു.
ഓരോ തിരഞ്ഞെടുപ്പ് കാലത്തും, ഓരോ പരാജയത്തിന് ശേഷവും രാഹുൽ ഗാന്ധി പുതിയ ആരോപണങ്ങളുമായി രംഗത്തെത്താറുണ്ട്.രാജ്യത്തിന്റെ ജനാധിപത്യത്തിലുള്ള വിശ്വാസവും ആത്മവിശ്വാസവും തകർക്കാൻ ലക്ഷ്യമിട്ടുള്ള #CongressPoliticsOfLies-ന്റെ മറ്റൊരു ഉദാഹരണമാണ് ഏറ്റവും പുതിയ ആരോപണം.
ഇന്ത്യയിലെ നിയമങ്ങൾ തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയുടെ സമഗ്രമായ പരിശോധനയ്ക്ക് അവസരം നൽകുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഇതിൽ പരാതികൾ ഉന്നയിക്കാനുള്ള അവകാശവും നൽകുന്നു. ഇതിന്റെ ലക്ഷ്യം വ്യക്തമാണ് – അഞ്ചുവർഷ കാലയളവിൽ ജനങ്ങൾ താമസം മാറുന്നതിനാലും, പുതിയ വോട്ടർമാരെ ചേർക്കുന്നതിനാലും, മരണങ്ങൾ സംഭവിക്കുന്നതിനാലും വോട്ടർ പട്ടികയിൽ നിരവധി മാറ്റങ്ങൾ വരാറുണ്ട്.
ഉദാഹരണത്തിന്, അടുത്തിടെ കേരളത്തിലെ ബിജെപി നേതൃത്വം സംസ്ഥാനത്തെ വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകൾ വിശദമായി ചൂണ്ടിക്കാട്ടുകയും അവ തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവരികയും ചെയ്തു. ഇത് ഓരോ രാഷ്ട്രീയ പാർട്ടിയുടെയും അവകാശവും കടമയുമാണ്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടർച്ചയായ പരാജയങ്ങൾ നേരിട്ടതിനാൽ, കോൺഗ്രസിന്റെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. ഈ പരാജയങ്ങൾ കോൺഗ്രസിന്റെ നുണകളുടെയും അഴിമതിയുടെയും പ്രീണന രാഷ്ട്രീയത്തിന്റെയും ഫലമാണ്. ഇതിൽനിന്ന് രക്ഷപ്പെടാനാണ് കോൺഗ്രസിന്റെ ഏറ്റവും പുതിയ നുണപ്രചാരണങ്ങൾ.
കേരളത്തിൽ, പുതിയ വോട്ടർമാരെ ചേർക്കുന്ന പ്രക്രിയയെ ബുദ്ധിമുട്ടിലാക്കി, സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപകമായ കൃത്രിമം കാണിച്ച്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പിണറായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. എന്നാൽ, ബിജെപി ഇത് തുറന്നുകാട്ടിയിട്ടും, രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്.
INDI സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ രാഹുൽ ഗാന്ധി ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.
മുൻപ്, തിരഞ്ഞെടുപ്പ് തോൽവികൾക്ക് രാഹുൽ ഗാന്ധി ഇവിഎമ്മുകളെ പഴിചാരിയിരുന്നു. എന്നാൽ, സുപ്രീം കോടതിയും രാജ്യവും ആ വാദങ്ങൾ തള്ളിക്കളഞ്ഞപ്പോൾ, #DesperateDynast ആയ രാഹുൽ വോട്ടർ പട്ടികയെക്കുറിച്ച് പുതിയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
ഓർക്കുക, ഒരിക്കലും മറക്കരുത്. കോൺഗ്രസും സിപിഎമ്മും പോലുള്ള പാർട്ടികൾ വർഷങ്ങളോളം ബൂത്ത് പിടുത്തത്തിലൂടെയും കള്ളവോട്ടുകൾ ചെയ്തും ജനാധിപത്യത്തെയും തിരഞ്ഞെടുപ്പ് ഫലങ്ങളെയും അട്ടിമറിച്ചിട്ടുണ്ട്. കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പോലുള്ള കോൺഗ്രസ് നേതാക്കൾ തന്നെ, ബാലറ്റ് പേപ്പറുകളിൽ കൂട്ടത്തോടെ സീൽ കുത്തി തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് വിജയികളെ നിശ്ചയിച്ചിരുന്നതായി പരസ്യമായി സമ്മതിച്ചിട്ടുണ്ട്.
കളങ്കിതമായ ഭൂതകാലവും സംശയാസ്പദമായ വർത്തമാനവുമുള്ള കോൺഗ്രസ് ഇന്ന് തങ്ങളുടെ അഴിമതിയിൽനിന്നും ജമാഅത്തെ ഇസ്‌ലാമി പോലുള്ളവരുമായുള്ള പ്രീണന രാഷ്ട്രീയത്തിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും തെറ്റിദ്ധരിപ്പിക്കാനും നുണകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉപയോഗിച്ച് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ ഓരോ നുണയും അഴിമതിയും ജനങ്ങൾ പലവട്ടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഓരോ തവണയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ രാജ്യത്തെ ജനങ്ങൾ തള്ളിക്കളഞ്ഞിട്ടുമുണ്ട്. കോൺഗ്രസിന്റെ കുടുംബവാഴ്ചയുടെ ആറ് ദശാബ്ദത്തെ ചൂഷണത്തെ അതിജീവിച്ച ഇന്ത്യയുടെ ജനാധിപത്യം, 2014 മുതൽ ഓരോ വർഷവും കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും തുടരും.








