കുവൈത്ത് സിറ്റി: മന്‍ഗഫിൽ പ്രവാസി യുവാവിനെ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 36കാരനായ യുവാവ് അപ്പാര്‍ട്ട്മെന്റിന്റെ സീലിങില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.